വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുതിര്‍ന്ന നേതാവും ലോക്സഭയിലെ കക്ഷിനേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെയാണ് രാഷ്ട്രീയ പ്രമേയം പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

സമാനചിന്താഗതിക്കാരോട് സഹകരിക്കാന്‍ തയ്യാറാകുന്നതിനൊപ്പം ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിയ്ക്കെതിരെ എല്ലാ പാര്‍ട്ടിയുമായും സഹകരിക്കുമെന്നും ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും പ്രമേയം പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

445428397