കൊച്ചി: ലോകസിനിമയിലെ ഭീമന് നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സുമായി കൈകോര്‍ത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. മലയാളത്തിലെ ഒരു പ്രോജക്ടിനായാണ് ഇരു കമ്പനികളും ഒന്നിക്കുന്നത്. എന്നാല്‍, ഏത് പ്രോജക്ടാണെന്ന കാര്യം പൃഥ്വിരാജ് വ്യക്തമാക്കിയിട്ടില്ല.മികച്ചൊരു തിരക്കഥ കിട്ടിയത് അനുസരിച്ചാണ് സോണി പിക്ചേഴ്സുമായി സംസാരിച്ചതെന്നും കഥ കേട്ട് അവര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകാമെന്ന് സമ്മതിക്കുകയായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.ആദ്യ പ്രോജക്ട് തന്നെ വമ്പന്‍ സിനിമയുമായി രംഗത്തു വരാനായാണ് സോണി പിക്ചേഴ്സുമായി കൈകോര്‍ക്കുന്നത്. ഇതാദ്യമായിട്ടാണ് സോണി പിക്ചേഴ്സ് മലയാളത്തില്‍ ഒരു സിനിമയ്ക്കായി പണം മുടക്കുന്നത്.