ദിലീപ്-നാദിര്‍ഷ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്’. അടുത്ത വര്‍ഷത്തോടെയാണ് ചിത്രീകരണം ആരംഭിക്കുക. പ്രായമുള്ള ഒരാളുടെ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. നായികയായി ഉര്‍വശിയെയാണ് പരിഗണിച്ചിരിക്കുന്നത്.
ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് പൊന്നമ്മ ബാബുവായിരിക്കും. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ തമിഴ് പതിപ്പിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. കമ്മാരസംഭവം എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.