‘19276’ ഏക്കറോളം വനഭൂമി വെട്ടിപ്പിടിച്ച് സ്വകാര്യവ്യക്തികൾ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…

സ്വന്തം ലേഖകന്‍

കോട്ടയം: സംസ്ഥാനത്തെ സ്വാഭാവിക വനഭൂമി വെട്ടിപ്പിടിച്ച് സ്വകാര്യവ്യക്തികള്‍. 19276 ഏക്കറോളം വനഭൂമിയാണ് സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയേറിയത്. എസ്റ്റേറ്റ് ഉടമകള്‍ ഉള്‍പ്പെടെ നടത്തിയ കൈയേറ്റത്തിന് ഒത്താശചൊല്ലിയ റവന്യൂ ഉദ്യോഗസ്ഥരും. കഴിഞ്ഞ പത്ത് ഇരുപത് വര്‍ഷത്തിനുള്ളില്‍ 38 വ്യക്തികളാണ് വന്‍തോതില്‍ വനഭൂമി വെട്ടിപ്പിടിച്ചത്. അനധികൃത കൈയേറ്റം സംബന്ധിച്ച് 316 കേസുകള്‍ നിലവിലുണ്ടെങ്കിലും കൈയേറ്റക്കാര്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുകയാണ് സര്‍ക്കാര്‍. കൈയേറ്റം നടന്നത് ഏറെയും മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍ക്കിളിലാണ്. 9438 ഏക്കര്‍ ഭൂമിയാണ് ഇവിടെ സ്വകാര്യവ്യക്തികള്‍ കൈവശം വെച്ചിരിക്കുന്നത്.

നിലമ്പൂര്‍ നോര്‍ത്തില്‍ മാത്രം 1686.53 ഏക്കര്‍ ഭൂമിയാണ് ഇതുവരെ കൈയേറിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.നിലമ്പൂര്‍ സൗത്തില്‍ 5.2138 ഏക്കറും സ്വകാര്യ വ്യക്തികളുടൈ കൈവശമാണ്.പാലക്കാട് ജില്ലയില്‍ പാലക്കാട്, മണ്ണാര്‍കാട്, നെന്മാറ എന്നിവടങ്ങളിലും വന്‍തോതില്‍ ഭൂമി നഷ്ടമായിട്ടുണ്ട്. പാലക്കാട്ട് 470.92 ഏക്കര്‍ ഭൂമി കൈയേറി. മണ്ണാര്‍കാട് 6672 ഏക്കര്‍ വനം ഇന്ന് ഇല്ലാതായി.നെന്മാാറയുടെ സ്ഥിതിയും മറിച്ചല്ല.603 ഏക്കര്‍ ഭൂമി പലരുടെ കൈയ്യിലായി പോയതായി സര്‍ക്കാര്‍ കണ്ടെത്തി. സതേണ്‍ സര്‍ക്കിളില്‍ തിരുവനന്തപുരത്ത് ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്നാണ് വിവരം. അതേസമയം, കൊല്ലം തെന്മലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 17.89 ഏക്കറോളം സ്വകാര്യവ്യക്തി കൈയടക്കി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ വനപ്രദേശത്തിന്റെ 26.16 ഏക്കറോളം ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈയിലാണ്. റാന്നിയിലെ രണ്ടേക്കര്‍ വനഭൂമിയിലും കൈയേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സതേണ്‍ സര്‍ക്കിളില്‍ ആകെ നഷ്ടപ്പെട്ടിരിക്കുന്നത് 46.85 ഏക്കര്‍ ഭൂമിയാണ്. കോട്ടയം,ഇടുക്കി, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ചില്‍ 4267 ഏക്കര്‍ ചെറുകിട കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടും അധികാരികള്‍ക്ക് മിണ്ടാട്ടമില്ല.

കോട്ടയത്ത് മുന്നുറ് ഏക്കറും കോതമംഗലത്ത് 364 ഏക്കറും മാങ്കുളത്ത് 885.68 ഏക്കറും വിവിധ വ്യക്തികളുടെ കൈവശമാണ്. ഇത് തിരിച്ചെടുക്കുന്നതില്‍ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ മടിക്കുന്നു.ഹൈറേഞ്ചില്‍ മൂന്നാറിലാണ് വന്‍തോതില്‍ കൈയേറ്റം നടന്നിരിക്കുന്നത്. 27117.23 ഏക്കര്‍ വനഭൂമി ചെറുകിട കൈയേറ്റക്കാര്‍ സ്വന്തമാക്കി. റിസോര്‍ട്ട് ഉടമകളുടെ അനധികൃത ഭൂമിയും ഇവിടെയുണ്ട്.

സെന്‍ട്രല്‍ സര്‍ക്കിളില്‍ 682.81 ഏക്കര്‍ ഭൂമിയും സ്വകാര്യ വ്യക്തികളുടെ അധീനതയിലാണ്. ഇവയെല്ലാം കണ്ടില്ലെന്ന് നടിച്ച് കൈയേറ്റക്കാര്‍ക്ക് ഒത്താശ ചൊല്ലുകയാണ് റവന്യൂ ഉദ്യോഗസ്ഥരും. മലയാറ്റൂരിലെ 219 ഉം തൃശൂരിലെ 363 ഏക്കറും കൈയേറ്റക്കാര്‍ സ്വന്തമാക്കി ലാഭം കൊയ്യുകയാണ്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോഡ്ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 4350 ഏക്കര്‍ സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതായാണ് കണ്ടെത്തല്‍. മലയോര മേഖലയും ആധിവാസി ഊരുകളുമുള്ള വനപ്രദേശം ഇന്ന് പലപ്രമുഖ ബിസിനസുകാരുടെയും കൈവശമാണ്. വയനാട് സൗത്തില്‍ 3383 ഏക്കര്‍ വനഭൂമി വിവിധ വ്യക്തികള്‍ കൈവശം വെച്ച് അനുഭവിക്കുകയാണ്. വയനാട് നോര്‍ത്തിന്റെ അവസ്ഥയുംം മറിച്ചല്ല.913 ഏക്കര്‍ പലപ്പോഴായി ചെറുകിട കൈയേറ്റക്കാര്‍ സ്വന്തമാക്കി. കോഴിക്കോട് 25 ഏക്കര്‍ വനഭൂമിയും സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. പീച്ചിയിലെ 476 ഏക്കറും അനധികൃത കൈയേറ്റക്കാരുടെ കൈയിലാണ്.

കൈയേറ്റം കൂടുതലും നടന്നിരിക്കുന്നത്

കോഴിക്കോട് ജില്ലയിലെ കൂരാച്ചൂണ്ട്, പെരുവണ്ണാമുഴി,തിനൂര്‍, വിലങ്ങാട്, കാവിലുംപാറ, വയനാട്ടിലെ കാന്തലൂര്‍, വയനാട് സൗത്ത്, കൊല്ലം തെന്മല, കുട്ടന്‍പുഴ,ഇടക്കര,കുറിശിമലവാരം,വടക്കേക്കോട്ട,കൊട്ടചൊക്കാട മലവാരം, മാലോത്ത്, ചെമ്പനോട്, മരുതോങ്കര. പെരുവണ്ണാമുഴി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7