ന്യൂഡല്‍ഹി: സംവാദ പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കളുടെ കുടുംബം രാജ്യം ഭരിക്കുമ്പോളെല്ലാം ഇന്ത്യയിലെ ആളോഹരി വരുമാനം കുറവായിരുന്നു. അതേസമയം ഭരണം വിട്ടപ്പോഴെല്ലാം വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്തു കൊണ്ടാണത്?സിംഗപ്പൂരിലെ ഒരൂ സംവാദത്തിനിടെ ഒരു ഗ്രന്ഥകര്‍ത്താവ് രാഹുല്‍ ഗാന്ധിയോട് ചോദ്യമുന്നയിച്ചു. ഇതിന് രാഹുല്‍ നല്കിയ മറുപടിയിലാണ് വിമര്ശകന് ഉത്തരം മുട്ടിയത്.
വിമര്‍ശിക്കുന്നവരെ സ്നേഹിക്കുന്നയാളാണ് താനെന്ന് രാഹുല്‍ മറുപടി നല്കി. നരേന്ദ്രമോഡിയെ മുന്നിലിരുത്തി ഇത്തരമൊരു ചോദ്യം ചോദിക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു.
”ഞാന്‍ ഒന്നും നേടിയിട്ടില്ല,എനിക്കൊരു നേട്ടവും ഉണ്ടാക്കാനായിട്ടുമില്ല എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നവരോട് എനിക്ക് ശത്രുതയില്ല. നിങ്ങളുടെ ചോദ്യത്തെ ഞാന്‍ ബഹുമാനത്തോടെ സ്വീകരിക്കുന്നു.എന്നാല്‍ ഇത്തരം ചോദ്യം നരേന്ദ്രമോഡിയോട് ചോദിക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ?ചോദിച്ചാല്‍ ഇങ്ങിനെയാവില്ല പ്രതികരണമെന്നും രാഹുല്‍ പറഞ്ഞു.
ഏഷ്യ റീബോണ്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് പി.കെ ബസുവായിരുന്നു ചോദ്യകര്‍ത്താവ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് തിരിച്ചറിഞ്ഞില്ലെങ്കില്‍,ഹരിത വിപ്ലവവും ടെലികോമും വിജയമായി കരുതുന്നില്ലെങ്കില്‍ പുതിയൊരു പുസ്തകം തന്നെ എഴുതണമെന്ന് ബസുവിനോട് രാഹുല്‍ പറഞ്ഞു.