ഭോപ്പാല്‍: മധ്യപ്രദേശില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. നര്‍മദ നഗറില്‍ താമസിക്കുന്ന വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാന് ജി.കെ. നായര്‍, ഭാര്യ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ആയിരുന്നു ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. മോഷണ ശ്രമത്തിനിടെ ദമ്പതികള്‍ കൊല്ലപ്പെട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് പെണ്മക്കളുടെയും വിവാഹം കഴിഞ്ഞശേഷം ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.