ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന് ജഹാന്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷമിയ്ക്കെതിരെ ഹസിന് ആരോപണമുന്നയിച്ചിരിക്കുന്നത്. ഷമിയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഹസിന് പറയുന്നു. ഷമി മറ്റ് സ്ത്രീകളുടെ കൂടെ നില്ക്കുന്ന ഫോട്ടോസും ഷമി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും ഉള്‍പ്പടെയാണ് ഹസിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
താന്‍ പോസ്റ്റ് ചെയ്തത് വലിയൊരു മലയുടെ ചെറിയൊരു അറ്റം മാത്രമാണ് എന്നും പലതും പുറത്തുവരാനുണ്ട് എന്നും ഹസിന് ഒരു ചാനലില്‍ നടന്ന അഭിമുഖത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തെളിവെന്നോളം ഹസിന് ജഹാന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷമി നടത്തിയ രഹസ്യചാറ്റിന്റെ ഫോട്ടോകളും പുറത്തുവന്നു.
എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കപ്പെട്ടു. ഇതോടെ ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദങ്ങള്‍ ഉയരുകയാണ്. മുഹമ്മദ് ഷമിയും ഭാര്യയും മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഹസിന് ജഹാന് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്… ഹസിന് ജഹാന് പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിങ് നിരയിലെ ശക്തനാണ് മുഹമ്മദ് ഷമി. ഇദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടെന്നാണ് ഭാര്യ ഹസിന് ജഹാന്റെ ആരോപണം. തനിക്ക് കടുത്ത പീഡനം ഏല്‍ക്കാറുണ്ടെന്നും ഭാര്യ പറഞ്ഞു.
രഹസ്യ ചാറ്റ് ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ പീഡനം നേരിടുകയാണ്. മുഹമ്മദ് ഷമി നിരവധി സ്ത്രീകളുമായി രഹസ്യമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടുകളും ഹസിന് ജഹാന് പുറത്തുവിട്ടു. ഷമിയുടെ കാറില്‍ ഗര്‍ഭനിരോധന ഉറകള്‍ താന്‍ കണ്ടെത്തിയെന്നു ഹസിന് ജഹാന് ആരോപിക്കുന്നു. വളരെ മോശം പെരുമാറ്റമാണ് ഷമിക്കെന്നും അവര്‍ പറയുന്നു. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന് ജഹാന് ആരോപണങ്ങള്‍ ഉന്നയിച്ചു.
ഷമിയുടെ സഹോദരന് തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് ഹസിന് ജഹാന് പറയുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മാതാവും പീഡിപ്പിക്കാറുണ്ട്. തന്നെ കൊല്ലാനും ഒരുതവണ ശ്രമിച്ചെന്നും ഹസിന് ജഹാന് പറയുന്നു. പലപ്പോഴും പീഡനം അര്‍ധരാത്രി വരെ നീളും. പുലര്‍ച്ച രണ്ടുമണി വരെ ചില സമയം തനിക്ക് അവരെ സഹിക്കേണ്ടി വന്നിട്ടുണ്ട്. മുഹമ്മദ് ഷമിക്കെതിരേ നിയമപരമായ നടിപടി സ്വീകരിക്കുമെന്നും ഹസിന് ജഹാന് പറഞ്ഞു. ജനുവരിയില്‍ കടുത്തു കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ ടൂര്‍ണമെന്റുണ്ടായിരുന്നു. ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ നന്ന് തിരിച്ചെത്തിയ ശേഷം തനിക്ക് പീഡനങ്ങളുടെ ദിനങ്ങളായിരുന്നുവെന്നും ഭാര്യ പറയുന്നു. ഇക്കാര്യത്തില്‍ പ്രതികരണം തേടി മാധ്യമങ്ങള്‍ മുഹമ്മദ് ഷമിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
പോലീസില്‍ പരാതി നല്‍കാതിരുന്നത് പീഡനങ്ങള്‍ എന്നെങ്കിലും അവസാനിക്കുമെന്ന് കരുതിയാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നത്. പക്ഷേ, ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും ഭാര്യ പറയുന്നു. ജാദവ്പൂര്‍ പോലീസുമായി ഒരുതവണ ഇക്കാര്യം സംസാരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ ശേഷമായിരുന്നു പോലീസുമായി സംസാരിച്ചത്. ഉടന്‍ പരാതി സമര്‍പ്പിക്കുമെന്നും ഹസിന് ജഹാന് വ്യക്തമാക്കി.
ഉത്തര്പ്രദേശുകാരനാത മുഹമ്മദ് ഷമി ഇപ്പോള്‍ കൊല്‍ക്കത്തയിലാണ് താമസം. ഭാര്യയും മകളും ഒപ്പമുണ്ട്. ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ട് ഷമിയെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാര്‍ത്തകളില്‍ നിറഞ്ഞ ദമ്പതികള്‍ നിലവില്‍ ധര്‍മശാലയിലാണ് മുഹമ്മദ് ഷമിയുള്ളത്. ദിയോധാര്‍ ട്രോഫി ടൂര്‍ണമെന്റ് നടക്കുകയാണ്. മുമ്പും മുഹമ്മദ് ഷമിയും ഭാര്യയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഭാര്യയൊന്നിച്ചുള്ള ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഭാര്യയുടെ തലമറയ്ക്കാതെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ഏറെ വിവാദമായിരുന്നു. ചിലര്‍ ഷമിയെ മതപരമായി ആക്ഷേപിച്ചു രംഗത്തെത്തി.
എന്നാല്‍ ക്രിക്കറ്റ് ലോകത്ത് നിന്ന് ഷമിക്ക് അന്ന മികച്ച പിന്തുണയാണ് ലഭിച്ചത്. കുല്‍ദീപ് സ്ത്രീകളെ എത്തിക്കുന്നു ഷമിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീകളുടെ ഫോട്ടോയും മൊബൈല്‍ നമ്പറുകളും ഭാര്യ പുറത്തുവിട്ടിട്ടുണ്ട്. ധര്‍മശാലയിലേക്ക് തന്നെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഷമി സമ്മതിച്ചില്ലെന്ന് ഭാര്യ പറയുന്നു. കുല്‍ദീപ് എന്ന വ്യക്തിയാണ് ഷമിക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും ഭാര്യ ഇന്ത്യ ടിവിയോട് പറഞ്ഞു. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ പ്രതികരണവുമായി ഷമി രംഗത്തെത്തി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു. തന്നെയും കുടുംബത്തെയും മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമം. അതില്‍ കാര്യമൊന്നുമില്ലെന്നും ഷമി പറഞ്ഞു.