നീരവ് മോദി തട്ടിപ്പ് നടത്തി മുങ്ങിയതിന് ‘പണി’ കിട്ടിയത് ജീവനക്കാര്‍ക്ക്; പിഎന്‍ബിയില്‍ 18,000 പേര്‍ക്ക് കൂട്ടസ്ഥലംമാറ്റം

ന്യൂഡല്‍ഹി: പ്രതിസന്ധിയിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. നീരവ് മോദി 11,000 കോടി തട്ടിച്ച് മുങ്ങിയതോടെ വിവാദത്തിലായ പിഎന്‍ബി ഒറ്റയടിക്ക് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 18,000 ജീവനക്കാരെ സ്ഥലം മാറ്റിയത്. ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ മൂന്നുവര്‍ഷമായി ജോലി ചെയ്യുന്ന സീനിയര്‍ ബാങ്ക് ഉദ്യോസ്ഥര്‍ക്കും ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന ക്ലെറിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം നല്‍കണമെന്നായിരുന്നു സി വി സി നിര്‍ദേശം നല്‍കിയിരുന്നത്.
കൂട്ടസ്ഥലംമാറ്റത്തില്‍ ബാങ്ക് ജീവനക്കാര്‍ അസ്വസ്ഥരാണെന്നും എന്‍ ഒ ബി ഡബ്ല്യൂ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. അതേസമയം തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പി എന്‍ ബി വക്താവ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7