രാഹുല്‍ ഈശ്വറിനെതിരായ ആരോപണം ഹാദിയ പിന്‍വലിച്ചു; ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് അച്ഛന്‍ അശോകനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരെയുള്ള ആരോപണം ഹാദിയ പിന്‍വലിച്ചു. ഇസ്ലാം മതം വിടണമെന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടെന്ന കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ റഞ്ഞിരിന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഇത് പിന്‍വലിക്കുകയാണെന്ന് ഹാദിയ അറിയിച്ചത്.

‘രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ തന്നെ കാണാനായി എത്തിയിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. തന്റെ അനുമതിയില്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തിയപ്പോള്‍ അച്ഛനും പൊലീസുകാരും കാഴ്ചക്കാരായി നോക്കിനിന്നു.’ എന്നായിരുന്നു ഹാദിയ സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ ഉന്നയിച്ച ആരോപണം.

ഹാദിയയെ സിറിയയിലേക്കു കടത്തും എന്നതുകൊണ്ടാണ് ഹൈക്കോടതി ഇടപെട്ടതെന്ന അശോകന്റെ വാദത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. വിദേശത്തു പോവുമെന്ന് വിവരമുണ്ടെങ്കില്‍ ഇടപെട്ടു തടയേണ്ടത് സര്‍ക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വീട്ടുതടങ്കലിലിട്ട് പീഡിപ്പിച്ചു എന്നതുള്‍പ്പെടെ സത്യവാങ്മൂലത്തില്‍ ഹാദിയ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പിതാവ് അശോകന് സുപ്രീം കോടതി നിര്‍ദേശിത്തു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാര്‍ച്ച് എട്ടിലേക്കു മാറ്റി.

വീട്ടുതടങ്കലിലായിരുന്നപ്പോള്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തിയിരുന്നുവെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിച്ചിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. തെളിവു നല്‍കാമെന്ന് പറഞ്ഞിട്ടു പോലും ജില്ലാ പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് തന്നെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നുവെന്നും ഹാദിയ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അമ്മ പാചകം ചെയ്യുന്ന ഭക്ഷമാണ് വീട്ടില്‍ കഴിച്ചിരുന്നത്. ഒരുദിവസം അമ്മ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്നതിനിടെ താന്‍ അടുക്കളയിലേക്കു പോയി. തന്റെ സാന്നിദ്ധ്യം അമ്മ ശ്രദ്ധിച്ചില്ല. ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് താന്‍ കണ്ടു. ഇതിനു ശേഷം സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് കഴിക്കാറ്. വലിയ പീഡനങ്ങളാണ് താന്‍ വീട്ടില്‍ മാതാപിതാക്കളില്‍ നിന്നും അനുഭവിച്ചതെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7