കുട്ടിയെ പ്ലാറ്റ്‌ഫോമില്‍ ഇരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി!!!

തെലുങ്കാന: കുട്ടിയെ പ്ലാറ്റ്ഫോമിലിരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ തപ്റന്‍ മണ്ഡലിലാണ് സംഭവം. നിസാമാബാദ് ജില്ലക്കാരായ ഒന്റേതു കാശി റാമും ഭാര്യ പത്മ ജവനിയുമാണ് ആത്മഹത്യ ചെയ്തത്.

മൃതദേഹങ്ങളില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളിലൂടെയായിരുന്നു പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. ആത്മഹത്യയ്ക്കു പുറകിലുള്ള കാരണമറിയില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7