കൊച്ചി: എം.ജി യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. വി.സിയാവാനുള്ള മതിയായ യോഗതയില്ലാത്ത ആളാണെന്നും 10 വര്‍ഷം പ്രഫസറായിരിക്കണമെന്ന നയം സെബാസ്റ്റ്യന്‍ പാലിച്ചില്ലെന്ന് പറഞ്ഞ കോടതി ബാബു സെബാസ്റ്റ്യന്‍ പ്രഫസറായി ജോലി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വി.സിയെ അയോഗ്യനാക്കണമെന്ന ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
ബാബു സെബാസ്റ്റ്യനേക്കാള്‍ മതിയായ യോഗ്യതയുള്ളവരെ അവഗണിച്ച സെലക്ഷന് കമ്മിറ്റിയുടെ നടപടിയിലും അപകാതയുണ്ട്. സെലക്ഷന് കമ്മിറ്റിയംഗങ്ങള്‍ക്കും യോഗതയില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയക്കാരെ സമിതിയില്‍ തിരുകിക്കയറ്റിയതിലൂടെ തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിലും സമിതിയുടെ നടപടിക്രമങ്ങളിലും അപാകതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.