പുരികമുയര്‍ത്തലും കണ്ണിറുക്കലും ഒക്കെ ഇഷ്ടമായി……പക്ഷേ പ്രിയയെ കോളേജ് പ്രിന്‍സിപ്പലിനൊന്ന് കാണണം

പുരികമൊന്നുയര്‍ത്തി കണ്ണിറുക്കിയപ്പോഴേക്കും ദേശീയതലത്തില്‍ വരെ താരമായി കഴിഞ്ഞു പ്രിയ വാര്യര്‍. ‘ഒരു അഡാറ് ലവ്’ ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി…’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ സ്റ്റാറാക്കി മാറ്റിയത്. ഇന്‍സ്റ്റാഗ്രാമില്‍ മോഹന്‍ലാലിനെയും ദുല്‍ഖറിനെയും പിന്തള്ളി ആരാധകരെയും സൃഷ്ടിച്ചെടുത്തു ഈ മിടുക്കികുട്ടി. താരമൊക്കെ ആയിക്കഴിഞ്ഞെങ്കിലും പ്രിയയെ കാണാനായി ഒരാള്‍ കാത്തിരിക്കുന്നുണ്ട്. മറ്റാരുമല്ല, കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മാരിയറ്റ്. വഴക്കു പറയാനാണെന്ന് കരുതരുത്, പ്രിയയെ ഒരുനോക്ക് കാണാന്‍ വേണ്ടിയാണ്. എല്ലാവരേയും പോലെ സിസ്റ്റര്‍ മാരിയറ്റും പ്രിയയുടെ ഒരു അഡാറ് ഫാന്‍ ആയിരിക്കുകയാണ്.

ഇതുവരെ കണ്ടിരുന്ന ഒരു കുറുമ്പിപ്പെണ്ണ് സുപ്രഭാതത്തില്‍ ഒരു സ്റ്റാറായി മാറിയത് വളരെ വൈകിയാണ് സിസ്റ്റര്‍ മാരിയറ്റ് അറിഞ്ഞത്. മീറ്റിങ്ങുകളുടെ തിരക്കിലായിരുന്നു സിസ്റ്റര്‍. വിവരമറിഞ്ഞു വന്നപ്പോഴേക്കും കുട്ടികളെല്ലാം വീട്ടില്‍ പോയിരുന്നു. അതുകൊണ്ട് പ്രിയയെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ശിവരാത്രി അവധി കൂടി വന്നപ്പോള്‍ പ്രിയയെ കാണുന്നത് നീണ്ടുപോയി.

അതിനിടെ സിസ്റ്റര്‍ പ്രിയയ്ക്ക് ഒരു അഭിനന്ദന സന്ദേശമയച്ചു. എന്നാല്‍ പ്രിയ അതിന് മറുപടിയൊന്നും നല്‍കിയില്ല. എന്നാല്‍ പാവത്തിന് അതില്‍ പരിഭവമൊന്നുമില്ല. പ്രിയയുടെ തിരക്ക് തനിക്ക് മനസിലാക്കാനാകും എന്നാണ് സിസ്റ്റര്‍ പറയുന്നത്. കഴിഞ്ഞ മാസമാണ് മാതാപിതാക്കള്‍ക്കൊപ്പം വന്ന് പ്രിയ ഷൂട്ടിങ്ങിന് അനുമതി തേടിയത്. ഇത്രപെട്ടെന്ന് അവള്‍ താരപദവിയിലേക്ക് ഉയരുമെന്ന് താന്‍ കരുതിയില്ല. അതുകൊണ്ട് തന്നെ പ്രിയയെ ഒന്ന് നേരില്‍ കാണണം. കോളേജില്‍ ഹാജര്‍നില നിര്‍ബന്ധമാണ്. ക്ലാസുകള്‍ നഷ്ടപ്പെടുത്തരുതെന്ന് പ്രിയയോട് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7