കൊച്ചി: സിഎംപി ഔദ്യോഗിക വിഭാഗം യുഡിഎഫ് വിട്ടേക്കുമെന്ന് സൂചന. എല്‍ഡിഎഫിന്റെ ഭാഗമാകുന്നതിന് പകരം സിപിഐയില്‍ ലയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫില്‍ അസംതൃപ്തരാണെന്ന് ഇതിനകം തന്നെ സിപി ജോണ്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്. സിഎംപി കൂടി വരുന്നതോടെ ആര്‍എസ്പിയും ഇടതുമുന്നണിയുടെ ഭാഗമാകുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്.
2019ലെ ലോക്സഭാ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തലുകള്‍. സിഎംപി അരവിന്ദാക്ഷന് വിഭാ?ഗം ഇതിനകം തന്നെ സിപിഎമ്മിന്റെ ഭാഗമായിരുന്നു. സിഎംപി സ്ഥാപക നേതാവ്നി എംവി രാഘവന്റെ മകന് നികേഷ് കുമാര്‍ ആദ്യം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അഴിക്കോട് മത്സരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായെങ്കിലും പിന്നീട് സിപിഎം സ്ഥാനാര്‍ത്ഥിയായാണ് മത്സരരംഗത്തുണ്ടായിരുന്നത്.
യുഡിഎഫിന്റെ ഭാ?ഗമായി നിന്നാല്‍ സമീപഭാവിയിലൊന്നും തന്നെ സിഎംപിക്ക് ഒരു സീറ്റുനേടുക സാധ്യമല്ലെന്നും സിഎംപിക്കാര്‍ പറയുന്നു. ദേശീയ തലത്തില്‍ തന്നെ ഇടതുഐക്യം ശക്തമാകേണ്ട സാഹചര്യത്തില്‍ വ്യത്യസ്തരീതിയില്‍ ഇടഞ്ഞുനില്‍ക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഒരു പ്രമുഖ ഘടകകക്ഷി കൂടി യുഡിഎഫ് വിടുമെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ജനറല്‍ ഷേയ്ക് പി ഹാരിസ് അഭിപ്രായപ്പെട്ടിരുന്നു. രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനായതിന് ശേഷം മുന്നണി സംവിധാനംകൂടുതല്‍ ദുര്‍ബലമായി. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഇടതു ജനാധിപത്യ മതേതര മുന്നണിയുടെ പ്രവര്‍ത്തനം ശക്തമാക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നുമായിരുന്നു ഷെയ്ക് പി ഹാരിസ് പറഞ്ഞത്.