സ്ത്രീസുരക്ഷയ്ക്ക് 50 കോടി… വിപുലമായ ആശയപ്രചാരണത്തിനും നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്ത്രീ സുരക്ഷക്കായി വിപുലമായ ആശയപ്രചാരണം നടത്തുമെന്നും പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപവീതം നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.

അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി രൂപ ചെലവിടുമെന്നും സ്ത്രീ കേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനമാണെന്നും അറിയിച്ച ധനമന്ത്രി എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും ഇതിനായി 25 കോടി രൂപ മാറ്റി വയ്ക്കുന്നുവെന്നും വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7