വിധി അനുകൂലമാകുമോ? വീണ്ടും മന്ത്രിസ്ഥാനം സ്വപ്‌നം കണ്ട് എ കെ ശശീന്ദ്രന്‍… ഫോണ്‍കെണിക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍കെണിക്കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറയും. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍പ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എ.കെ.ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത.

ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരി മൊഴി നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മൊഴി നല്‍കിയത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. കേസില്‍ അനുകൂല വിധി വരുകയാണെങ്കില്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍.

ശശീന്ദ്രന് പകരം മന്ത്രിയായ എന്‍സിപിയുടെ മറ്റൊരു എംഎല്‍എ തോമസ്ചാണ്ടിക്കും കായല്‍ കൈയേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ആരാദ്യം കുറ്റവിമുക്തനാകുന്നോ അവര്‍ക്ക് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താമെന്നാണ് പാര്‍ട്ടയിലുള്ള ധാരണ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7