ചെന്നൈ: അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിയുടെ മൈക് എടുത്തുമാറ്റാന്‍ പറഞ്ഞ ജിഗ്‌നേഷ് മോേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍. ചെന്നൈയിലാണ് റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചത്. ഇതോടെ മേവാനിക്ക് വാര്‍ത്താ സമ്മളനം നടത്താതെ അവസാനിപ്പിക്കേണ്ടിവന്നു.
ചെന്നൈ ഖഇദ്-ഇ മിലാഅത്ത് ഇന്റര്‍നാഷ്ണല്‍ മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജിഗ്‌നേഷ്.
ജിഗ്‌നേഷിന്റെ സമീപത്തെ ടേബിളില്‍ മാധ്യമ പ്രവര്‍ത്തകര്‍ മൈക്കുകള്‍ ഘടിപ്പിച്ചു. അപ്പോഴാണ് റിപബ്ലിക് ടിവിയുടെ മൈക്ക് ജിഗ്‌നേഷിന്റെ ശ്രദ്ധയില്‍ പെടുന്നത്. ‘റിപബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ആരാണ്? എനിക്കദ്ദേഹത്തോട് സംസാരിക്കാന്‍ താത്പര്യമില്ല’ ജിഗ്‌നേഷ് പറഞ്ഞു.
ഇതൊരു ജനറല്‍ ഡിബേറ്റാണെമന്നും എക്സ്‌ക്ലൂസിവ് ഇന്റര്‍വ്യു അല്ലെന്നും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ജിഗ്‌നേഷ് ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. റപബ്ലിക് ടിവി ജേര്‍ണലിസ്റ്റുകളോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് മൈക്ക് അവിടെ ഇരിക്കണമെന്നും എടുത്തു മാറ്റണമെന്നും നിങ്ങള്‍ക്ക് ഡിമാന്റ് ചെയ്യാന്‍ കഴിയില്ലാ എന്നായിരുന്നു മറ്റു മാധ്യമപ്രവര്‍ത്തകരുടെ മറുപടി. റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.