ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി

കൊച്ചി: ഷെഫിന്‍ ജഹാനെ അടുത്തറിയാമെന്ന് കനകമല ഐഎസ് പ്രതികളുടെ മൊഴി. ഷെഫിനെതിരെ മന്‍സീദും ഷഫ്‌വാനും എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്റെ മൊഴി. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്നും മൊഴിയിലുണ്ട്. ഹാദിയ കേസിലെ എന്‍ഐഎയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഇവരുടെ മൊഴി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും.
കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കനകമലക്കേസ് പ്രതി മന്‍സീത് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നു. ഷഫ്‌വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നുവെന്നുമായിരുന്നു എന്‍ഐഎ കണ്ടെത്തിയത്.

അതേസമയം രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവര്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എട്ടു പ്രതികള്‍ക്കെതിരെ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), ചേലക്കര ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാല്‍), കോയമ്പത്തൂര്‍ അബ് ബഷീര്‍ (റാഷിദ്), കുറ്റിയാടി റംഷാദ് നാങ്കീലന്‍ (ആമു), തിരൂ!ര്‍ സാഫ്വാന്‍, കുറ്റിയാടി എന്‍.കെ. ജാസിം, കോഴിക്കോട് സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീന്‍ എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം.

രഹസ്യവിവരത്തെ തുടര്‍ന്നു 2016 ഒക്ടോബറിലാണു കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ എന്‍ഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഐഎ കണ്ടെത്തി. ഇതിനു പുറമെ ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7