BREAKING NEWS

രാവിലത്തെ പരീക്ഷയെഴുതാൻ കുട്ടിയെത്തിയത് 11 മണിക്ക്, വൈകിയിട്ടും പരീക്ഷയ്ക്കിരുത്തിയെന്ന് അധ്യാപകർ!! ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞെത്തിയ ഒമ്പതാം ക്ലാസുകാരൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ, സംഭവം അമ്മ സഹോദരിയെ കൂട്ടാൻ സ്കൂളിൽ പോയ നേരത്ത്

· · 1 min read
Share: Copied!

കാസർകോട്: ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രജ്വൽ (14) ആണ് മരിച്ചത്. ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര– അനിത ദമ്പതികളുടെ മകനാണ് മരിച്ച പ്രജ്വൽ. മാതാവ് അനിത, മുള്ളേരിയ സ്കൂളിൽ പഠിക്കുന്ന മകളെ കൂട്ടാൻ പോയതായിരുന്നു. ഈ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. തിരച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ കൊളുത്തിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തിങ്കൾ ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം നടന്നത്. ഞായറാഴ്ച പ്രജ്വൽ അമ്മയുടെ വീട്ടിൽ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാൻ സ്കൂളിൽ പോയത്. രാവിലത്തെ പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയാണ് പ്രജ്വൽ സ്കൂളിലെത്തിയത്. സമയം കഴിഞ്ഞിട്ടും പരീക്ഷ എഴുതാൻ പ്രജ്വലിനെ അനുവദിച്ചിരുന്നുവെന്ന് അധ്യാപകർ പോലീസിനോടു പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് തൂങ്ങിയത്. എന്നാൽ പ്രജ്വലിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി രക്ഷിതാക്കൾക്കോ സഹപാഠികൾക്കോ അറിയില്ല. സംഭവത്തിൽ ആദൂർ പേലീസ് കേസെടുത്തു.

സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറി, വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു, മെഴുവേലിയിൽ തന്നെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെ പോലുള്ളവർ പാർട്ടിയിൽ ഉണ്ടാകാൻ പാടില്ല- കെസി രാജ​ഗോപാലൻ, മലർന്നു കിടന്നു തുപ്പരുത്- പരിഹസിച്ച് മുൻ ജില്ലാ കമ്മിറ്റി അംഗം

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026