BREAKING NEWS

സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറി, വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു, മെഴുവേലിയിൽ തന്നെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെ പോലുള്ളവർ പാർട്ടിയിൽ ഉണ്ടാകാൻ പാടില്ല- കെസി രാജ​ഗോപാലൻ, മലർന്നു കിടന്നു തുപ്പരുത്- പരിഹസിച്ച് മുൻ ജില്ലാ കമ്മിറ്റി അംഗം

· · 1 min read
Share: Copied!

പത്തനംതിട്ട: തനിക്കെതിരെയുണ്ടായ കാലുവാരൽ ആരോപണത്തിനു പിന്നാലെ കൂടുതൽ ശക്തമായ രീതിയിൽ ആരോപണങ്ങളുന്നയിച്ച് മുൻ എംഎൽഎ കെ സി രാജഗോപാലൻ. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറി, വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നുവെന്നും കെ സി ആർ തുറന്നടിച്ചു.

മെഴുവേലിയിൽ തന്നെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെ പോലുള്ളവർ പാർട്ടിയിൽ ഉണ്ടാകാൻ പാടില്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും കെ സി രാജാഗോപാലൻ വ്യക്തമാക്കി. അതിനിടെ കെ സി ആറിനെ വിമർശിച്ചുകൊണ്ട് തിരുവല്ലയിലെ മുതിർന്ന നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ കെ പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. മലർന്നു കിടന്നു തുപ്പരുത്. ഒരുകാലത്ത് ജില്ലയിൽ വിഎസ് അധികാരനായി നിന്ന രാജഗോപാലൻ താൻ ഉൾപ്പെടെ പലരെയും വെട്ടിയൊതുക്കി. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. അതേസമയം പ്രകാശ് ബാബുവിനെ വെട്ടി നിരത്തിയിരുന്നുവെന്ന് സമ്മതിച്ച കെ സി ആർ അതിന്റെ കാരണവും വ്യക്തമാക്കി.

കാലുവാരൽ കൊണ്ടാണ് താൻ തോറ്റതെന്നും മെഴുവേലി പഞ്ചായത്ത് ഉൾപ്പടെ ഇടതുമുന്നണിക്ക് നഷ്ടമായതുമുള്ള കെസിആറിന്റെ വാദത്തെ കോൺഗ്രസും പരിഹസിച്ചു. കാലുവാരലിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനായിരുന്നു കെസിആറിന്റെ ആദ്യ നീക്കം. പിന്നീട് ഇനി പരസ്യ പ്രതികരണത്തിൽ പാർട്ടി വിശദീകരണം ചോദിച്ചാൽ അതിനു മറുപടിയായി എല്ലാം പറയാനാണ് തീരുമാനം.

ആദ്യം മുട്ടയിൽ കൂടോത്രം, പിന്നാലെ ഊമക്കത്ത്, ഏറ്റവും ഒടുവിൽ വധഭീഷണി!! ‘എല്ലാം വിട്ട് ഞങ്ങളുടെ പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും ഉപദ്രവിക്കും’… കോൺ​ഗ്രസ് അനുഭാവിയെ എതിർ പാർട്ടിയിൽ പാർട്ടിയിൽ ചേർക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അജ്ഞാതൻ, പോലീസിൽ പരാതി

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026