BUSINESS

5ജി ഫിക്‌സഡ് വയര്‍ലെസ്: എയര്‍ടെല്ലും നോക്കിയയും കൈകോര്‍ക്കുന്നു

· · 1 min read
Share: Copied!

കൊച്ചി: ഫൈബര്‍ കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് ഇൻ്റർനെറ്റ് സേവനം നല്‍കുന്നതിനുവേണ്ടി എയര്‍ടെല്‍ നോക്കിയയുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം അതിവേഗത്തിലുള്ള ഇൻ്റർനെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനുള്ള 5ജി ഫിക്‌സഡ് വയര്‍ലസ് അക്‌സസ് ഉപകരണവും വൈ-ഫൈ ഉപകരണങ്ങളും നല്‍കുന്നതിന് നോക്കിയയുമായി എയര്‍ടെല്‍ കരാറിലേര്‍പ്പെട്ടു. ഫൈബര്‍ കണക്ടിവിറ്റി ഇല്ലാത്ത അല്ലെങ്കില്‍ സ്ഥാപിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ ഈ കൂട്ടുകെട്ട് എയര്‍ടെല്ലിനെ സഹായിക്കും.

കുറഞ്ഞ ഫൈബര്‍ വ്യാപനവും അതേസമയം ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ഉയര്‍ന്ന ആവശ്യകതയും ഉള്ള രാജ്യങ്ങളില്‍ ഈ ഫിക്‌സഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡിലൂടെ 5ജി നെറ്റുവര്‍ക്ക് നല്‍കാന്‍ സാധിക്കും.

നോക്കിയയുടെ ഫാസ്റ്റ്‌മൈല്‍ 5ജി ഔട്ട്‌ഡോര്‍ റിസീവറുകള്‍ക്ക് രണ്ട് വീടുകളില്‍ ഒരേസമയം സേവനം നല്‍കാനും സാധിക്കും. ഇത് കണക്ഷന്‍ നല്‍കുന്നതിലെ ചെലവ് കുറയ്ക്കും. വീടുകളില്‍ മികച്ച ഇൻ്റർനെറ്റ് സേവനം നല്‍കുന്നതിനായി നോക്കിയയുടെ വൈ-ഫൈ 6 അക്‌സസ് പോയിന്റ് സ്ഥാപിക്കും.

5G Fixed Wireless: Airtel and Nokia join hands

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026