BREAKING NEWS

ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ 300 രൂപയുടെ വസ്ത്രം തിരിച്ചയയ്ക്കാന്‍ ചെലവായത് 5.78 ലക്ഷം രൂപ, 54കാരന്റെ പരാതിയില്‍ കേസ്

· · 1 min read
Share: Copied!

തളിപ്പറമ്പ്: ഓ‍ൺലൈനിൽനിന്നു വാങ്ങിയ വസ്ത്രം പഴയതാണെന്നു കണ്ടതിനെ തുടർന്നു തിരിച്ചുനൽകാൻ ശ്രമിച്ച 54 വയസ്സുകാരനു നഷ്ടപ്പെട്ടത് 5.78 ലക്ഷം രൂപ. തളിപ്പറമ്പിന് സമീപത്തുള്ളയാളാണ് തട്ടിപ്പിനിരയായത്. 300 രൂപയോളം വിലവരുന്ന വസ്ത്രമാണ് ഇദ്ദേഹം പ്രമുഖ ഓൺലൈൻ കമ്പനിയിൽനിന്നു വാങ്ങിയത്.

എന്നാൽ വസ്ത്രം ലഭിച്ചപ്പോൾ ഇതു പഴയതാണെന്നു കണ്ടതിനെ തുടർന്ന് കമ്പനിയുടെ കസ്റ്റമർകെയറുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് 2 പേർ വിഡിയോ കോളിൽ വന്ന് വസ്ത്രത്തിന്റെ പണം തിരിച്ചുനൽകാമെന്ന് അറിയിച്ചു. ഇതിനായി എടിഎം കാർഡിന്റെ പിൻനമ്പർ ചോദിച്ചശേഷം ഒരു ഒടിപി വന്നതിന്റെ നമ്പറും ചോദിച്ചു.

ഇതും നൽകിയശേഷം കഴിഞ്ഞ 24 മുതൽ 26 വരെയുള്ള തിയതികളിലായാണ് ഇയാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 5.78 ലക്ഷം രൂപ നഷ്‍ടപ്പെട്ടത്. അസം സ്വദേശികളാണ് തട്ടിപ്പിനു പിന്നിലെന്നു സംശയമുള്ളതായി പരാതിക്കാരൻ പറയുന്നു. ഓൺലൈൻ കമ്പനിയുടെ കസ്റ്റമർകെയർ നമ്പറായി നൽകിയത് തട്ടിപ്പുകാരുടെ നമ്പറായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026