BREAKING NEWS

303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ടു, നിരവധി സ്കൂളുകൾ അടച്ചുപൂട്ടി; നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ വ്യാപകം

· · 1 min read
Share: Copied!

ലാഗോസ്: നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാസഭ നടത്തുന്ന സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഇവർ ഇപ്പോൾ ബന്ധുക്കളുടെ അടുക്കൽ എത്തിയതായി എപി റിപ്പോർട്ട് ചെയ്യുന്നു. 253 വിദ്യാർഥികളും 12 അധ്യാപകരും ഇപ്പോഴും തടവിലുണ്ട്. ഇവർ എവിടെയാണ് എന്നത് അവ്യക്തമായിത്തുടരുന്നു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സെയ്ന്റ് മേരീസ് സ്കൂളിന്റെ ബോർഡിങ്ങിൽനിന്നാണ് 10-നും 18-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളേയും ആൺകുട്ടികളേയും സായുധസംഘം തട്ടിക്കൊണ്ടുപോയത്. ആകെ 629 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇവരിൽ 303 പേരെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇവരിൽ 50 പേർ തിരിച്ചെത്തിയതായി സ്കൂൾ അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച അയൽസംസ്ഥാനമായ കെബ്ബിയിലെ സെക്കൻഡറി സ്കൂളിൽനിന്ന് 25 പെൺകുട്ടികളെ സായുധസംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ ചിലർ രക്ഷപ്പെട്ടു. രണ്ടു തട്ടിക്കൊണ്ടുപോകലുകൾക്കും പിന്നിൽ ഏതുസംഘമാണെന്ന്‌ വ്യക്തമല്ല. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നൈജറിനും കെബ്ബിക്കും അടുത്തുള്ള കാറ്റ്സിന, പ്ലാറ്റൂ എന്നീ സംസ്ഥാനങ്ങളിലെ എല്ലാ സ്കൂളുകളും തത്കാലത്തേക്കു പൂട്ടാൻ ഉത്തരവിട്ടു. നൈജറിലെ മിക്ക സ്കൂളുകളും അടച്ചു.

പ്രതിസന്ധി കൈകാര്യംചെയ്യാനായി ജി-20 ഉച്ചകോടിയുൾപ്പെടെ എല്ലാ അന്താരാഷ്ട്രപരിപാടികളും പ്രസിഡന്റ് ബോല ടിനുബു റദ്ദാക്കി. നൈജീരിയയിൽ ക്രിസ്ത്യാനികൾ പീഡനമനുഭവിക്കുകയാണെന്നും ടിനുബു സർക്കാർ അതിന് അറുതിവരുത്തിയില്ലെങ്കിൽ സൈനികനടപടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കെയാണ് ഈ സംഭവങ്ങൾ.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026