BREAKING NEWS

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി, പത്തുമാസങ്ങള്‍ക്കിപ്പുറം ഒളിച്ചോടിയത് സഹോദരീ ഭര്‍ത്താവിനൊപ്പം, 43 കാരിക്കെതിരെ പരാതിയുമായി ഭര്‍ത്താവ്, പണവും ആഭരണവും കവര്‍ന്നെന്നും ആരോപണം

· · 1 min read
Share: Copied!

അലിഗഢ്: ഭാവി മരുമകനൊപ്പം ഒളിച്ചോടിയ അമ്മായി സഹോദരീ ഭര്‍ത്താവിനൊപ്പം വീണ്ടും ഒളിച്ചോടിയതായി പരാതി.
മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പാണ് ഭാവി മരുമകനൊപ്പം ഇവര്‍ ഒളിച്ചോടിയത്. 43 കാരിയായ സപ്ന ദേവിക്കെതിരെ പുതിയ ഭര്‍ത്താവായ  രാഹുലാണ് പൊലീസില്‍ പരാതി നല്‍കിയത്. 30 കാരനായ സഹോദരി ഭര്‍ത്താവിനൊപ്പമാണ് സപ്‌ന ഇപ്പോള്‍ ഒളിച്ചോടിയതെന്ന് രാഹുലിന്റെ പരാതിയില്‍ പറയുന്നു. 10 മാസം മുമ്പാണ് ഭാവി മരുമകനൊപ്പം ഒളിച്ചോടി സപ്‌ന ദേവി വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇപ്പോള്‍ സമാന സംഭവത്തിലൂടെ വീണ്ടും ശ്രദ്ധനേടി. സപ്ന തന്റെ സഹോദരിയുടെ ഭര്‍ത്താവ് ദേവേന്ദ്രനൊപ്പം ഒളിച്ചോടിയെന്നും തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും അപഹരിച്ചുവെന്നും രാഹുല്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ ദേവേന്ദ്ര നിഷേധിച്ചു. താന്‍ ഗുജറാത്തിലാണെന്നും സപ്ന ദേവി തന്നോടൊപ്പമില്ലെന്നും ദേവേന്ദ്ര പറഞ്ഞു.നേരത്തേയും സപ്‌നയ്‌ക്കെതിരെ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു.

വിവാഹശേഷം സപ്നയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായും അവര്‍ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും രാഹുല്‍ ആരോപിച്ചു. 2025 ഏപ്രില്‍ 16 നാണ് സപ്‌നയുടെ മകളുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങള്‍ക്കിടെ ഏപ്രില്‍ ആറിനാണ് പ്രതിശ്രുത മരുമകനൊപ്പം ഇവര്‍ ഒളിച്ചോടുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. നാല് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

 

BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026