BREAKING NEWS

14 കാരൻ വയലിൽ പുല്ലരിയുകയായിരുന്ന 40യെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, എതിർക്കാൻ ശ്രമിച്ച യുവതിയെ മർദിച്ച് കൊലപ്പെടുത്തി- ഒമ്പതാംക്ലാസ് വിദ്യാർഥി അറസ്റ്റിൽ, പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു, പ്രതിഷേധക്കാർ പിൻവാങ്ങിയത് മുഖ്യമന്ത്രിയുടെ ഉറപ്പിൽ

· · 1 min read
Share: Copied!

ഷിംല: 14 കാരന്റെ ക്രൂര ലൈംഗികാതിക്രമത്തിനിരയായി ചികിത്സയിലായിരുന്ന 40കാരി മരിച്ചു. ഹിമാചൽ പ്രദേശിലെ ഹാമിർപുരിലാണ് സംഭവം. സംഭവത്തിൽ പ്രതിക്കു കടുത്ത ശിക്ഷ നൽകണമെന്നയാവശ്യവുമായി ബന്ധുക്കൾ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. നവംബർ 3നായിരുന്നു ഹാമിർപുരിലെ സസൻ ഗ്രാമത്തിൽ 40കാരിക്ക് നേരെ 14കാരന്റെ ലൈംഗികാതിക്രമമുണ്ടായത്. വയലിൽ പുല്ലരിയുകയായിരുന്ന യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇവർ എതിർത്തതോടെ ക്രൂരമായി മർദിക്കുകയും ചെയ്തു.

പിന്നീട് ഗുരുതരമായി പരുക്കേറ്റ നിലയിൽ ഗ്രാമീണർ ഇവരെ കണ്ടെത്തുകയായിരുന്നു. ആദ്യം ഹാമിർപുർ മെഡിക്കൽ കോളേജിലും പിന്നീട് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. സംഭവത്തിൽ അറസ്റ്റിലായ ഒമ്പതാംക്ലാസ് വിദ്യാർഥി കുറ്റം സമ്മതിച്ചിട്ടുണ്ട്. പിന്നാലെ ജുവനൈൽ ഹോമിൽ താമസിപ്പിച്ചിരിക്കുകയാണ്.

എന്നാൽ 14കാരന് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് മരിച്ച സ്ത്രീയുടെ ബന്ധുക്കൾ ദേശീയപാത ഉപരോധിച്ചത്. മുഖ്യമന്ത്രി സുഖ്​വിന്ദർ സിങ് സുകു ഫോണിലൂടെ ഉറപ്പു നൽകിയതിനു പിന്നാലെയാണ് മൂന്നു മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026