BREAKING NEWS

സുഹൃത്തിന്റെ ഫ്ലാറ്റിലെത്തിയ 21 കാരനെ തട്ടിക്കൊണ്ടുപോയി, നഗ്ന ഫോട്ടോ അമ്മയ്ക്കയച്ചു, മോചനദ്രവ്യമായി ആവശ്യപ്പെട്ടത് എട്ട് ലക്ഷം രൂപ, പിന്നാലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് യുവാവ്, യുവതി ഉള്‍പ്പെടെ ആറംഗ സംഘത്തിനായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: ബംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിലെത്തിയ യുവാവിനെ 6 അംഗ സംഘം തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോ എടുത്തതായി പരാതി. ബന്ദിയാക്കിയ യുവാവിനെ വിട്ടു കിട്ടാൻ മൊബൈൽ ഫോണിൽ യുവാവിന്റെ നഗ്ന ചിത്രം വീട്ടുകാർക്ക് അയച്ചു 8 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട യുവാവ് പൊലീസിൽ ഹാജരായി. സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21 കാരനാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ചേവായൂർ പൊലീസ് ഇന്നലെ കേസെടുത്തു.

യുവതി അടക്കം 6 അംഗ സംഘത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ 24ന് ആണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. തുടർന്ന് അവിടെ താമസിക്കുമ്പോൾ യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേരു പറഞ്ഞെത്തിയ ആറംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് പയമ്പ്ര ചായിത്താഴത്തെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ഫോട്ടോ എടുത്തു വീട്ടിൽ അമ്മയ്ക്ക് അയച്ചതായി പരാതിയിൽ പറയുന്നു. ശേഷം 8 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ രഹസ്യ കേന്ദ്രത്തിൽനിന്നു യുവാവ് രക്ഷപ്പെട്ട് ഇന്നലെ ചേവായൂർ ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ യുവാവിനെ ബെംഗളൂരുവിൽ നിന്നു തട്ടിക്കൊണ്ടുപോയത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് സൂചന എന്ന് ചേവായൂർ പൊലീസ് പറഞ്ഞു. പ്രതികളിൽ യുവതി ഉൾപ്പെടെ 3 പേരെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചു. മറ്റു 3 പേർ നഗരത്തിലുള്ള യുവാക്കളാണെന്നാണ് സൂചന. പരാതിക്കാരൻ നൽകിയ വിവരത്തിൽ പൊലീസ് സൈബർ പൊലീസിന്റെ സഹകരണത്തോടെ പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങി.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026