CRIME

ഗുരുതരാവസ്ഥയിലുള്ള 20 കാരി മരുന്നുകളോട് പ്രതികരിക്കുന്നില്ല… ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകൾ, കഴുത്തിൽ ഷാളിട്ട് മുറുക്കി… സുഹൃത്ത് അനൂപ് സംശയരോ​ഗി, സംഭവ ദിവസം പുറത്തുകണ്ടയാളെ സംശയിച്ച് പെൺകുട്ടിയെ ഉപദ്രവിച്ചു, പെൺകുട്ടി ഏറ്റുവാങ്ങിയത് ക്രൂര പീഡനം

· · 1 min read
Share: Copied!

എറണാകുളം: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ സുഹൃത്തും പ്രതിയുമായ അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്ന് പോലീസ്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ഷാൾ അറുത്തു രക്ഷിച്ച ഇയാൾതന്നെ പിന്നീട് ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുവായിരുന്നെന്ന് പോലീസ് പറയുന്നു. പോക്സോ അതിജീവിതയായ പെൺകുട്ടി ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

ലാൻഡിങ്ങിനിടെ വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു…!!! വിമാനത്തിൽ 65 യാത്രക്കാർ… ഇടിച്ച വിമാനം കാണാനില്ല….!!! നദിയിലേക്ക് വീണു..?

പ്രതിയായ അനൂപ് സംശയരോ​ഗിയാണ്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ ഒരു വർഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. സംഭവം നടന്ന ദിവസവും അനൂപ് ഈ വീട്ടിലത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെൺകുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും അനൂപ് കരുതി. അതിന്റെ പേരിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

പേടിച്ച് വിറച്ചോ.. സുക്കർബർഗ്..? ട്രംപുമായുള്ള കേസ് തീർപ്പാക്കാൻ മെറ്റ 2.5 കോടി ഡോളർ നഷ്ടപരിഹാരം നൽകും…!!!

പെൺകുട്ടിക്ക് അതിക്രൂരമായ രീതിയിൽ മർദനമേറ്റിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോ​ഗിച്ചാണോ മർദിച്ചതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പെൺകുട്ടി ഷാളുപയോ​ഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഈ ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തു. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി മരുന്നികളോട് പ്രതികരിക്കുന്നില്ല, ​ഗുരുതരമായ അവസ്ഥയിലാണുള്ളത്. ഇന്ന് പ്രതിയെ കോടതിയില‍ ഹാജരാക്കും. അതിന് മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026