BREAKING NEWS

പേടിച്ച് വിറച്ചോ.. സുക്കർബർഗ്..? ട്രംപുമായുള്ള കേസ് തീർപ്പാക്കാൻ മെറ്റ 2.5 കോടി ഡോളർ നഷ്ടപരിഹാരം നൽകും…!!!

· · 1 min read
Share: Copied!

സാൻഫ്രാൻസിസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ മെറ്റ. കാപിറ്റോള്‍ കലാപത്തിന് പിന്നാലെ ട്രംപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് നഷ്ടപരിഹാരം നല്‍കി തീര്‍പ്പാക്കുന്നത്. ഇത് സംബന്ധിച്ച് ധാരണയില്‍ ഒപ്പുവെച്ചുവെന്നാണ് സൂചന.

കരാര്‍ പ്രകാരം മെറ്റ ട്രംപിന് 2.5 കോടി ഡോളര്‍ നല്‍കണം. ഇതില്‍ 2.2 കോടി ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിക്കായി നല്‍കും. ബാക്കി തുക നിയമവ്യവഹാരങ്ങള്‍ക്കായി മാറ്റിവെക്കും.

വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപുമായി സഹകരിച്ച് മുന്നോട്ടുനീങ്ങുന്നതിന്റെ ഭാഗമായാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒത്തുതീര്‍പ്പിന് തയ്യാറാവുന്നത്. നേരത്തെ, ട്രംപിന്റെ സത്യപ്രതിജ്ഞാചടങ്ങിന് സക്കര്‍ബര്‍ഗ് 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ നവംബറില്‍ ട്രംപിന്റെ ക്ലബ്ബില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ സക്കര്‍ബര്‍ഗ് ഒത്തുതീര്‍പ്പ് കാര്യം സംസാരിച്ചിരുന്നുവെന്നാണ് സൂചന.

Meta agrees to pay Trump $25 million to settle lawsuit over suspension account

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026