CRIME

70,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി, സംഘത്തെ പാതി വഴിയിലിട്ടു പിടികൂടി പോലീസ്, ട്രാൻസ്ജെൻഡർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ, തുമ്പായത് സ്റ്റേഷൻ ക്രൈം ഗ്യാലറിയിലെ ഫോട്ടോകൾ

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം ആലുവയിൽ ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പാതിവഴിയിൽ തടഞ്ഞ് പോലീസ്. സംഭവത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ട്രാൻസ്ജെൻഡർ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.

സംഭവം ഇങ്ങനെ- ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമുളള കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വിവരം ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കിട്ടുന്നത് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ്. എഴുപതിനായിരം രൂപ ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടിയെടുത്തെന്ന വിവരവും പോലീസിന് കിട്ടി. തട്ടിക്കൊണ്ടു പോയവരിൽ ഒരു ട്രാൻസ്ജെൻഡറുമുണ്ടെന്ന വിവരം നിർണായകമായി. തുടർന്ന് സ്റ്റേഷൻ ക്രൈം ഗ്യാലറിയിൽ നിന്ന് സംശയമുളളവരുടെ ചിത്രങ്ങളിൽ കുട്ടിയുടെ അമ്മയെ കാണിച്ചപ്പോൾ റിങ്കി എന്ന ട്രാൻസ്ജെൻഡറിനെ തിരിച്ചറിഞ്ഞു.

​ഗവ. ​ഗവൺമെന്റ് നഴ്സിംഗ് കോളേജിനെതിരെ രണ്ടു വർഷം മുൻപും റാ​ഗിങ് പരാതി വന്നിരുന്നു, ചോരയില്ലാത്ത ക്രൂരത കാണിച്ച പ്രതികൾ പഠനം തുടരാൻ അർഹരല്ല, കോളേജിനെയും സർക്കാരിനെയും അറിയിക്കും- നഴ്സിംഗ് കൗൺസിൽ

ഇതോടെ പോലീസ് റിങ്കിയുടെ താമസ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും അവർ കുട്ടിയുമായി കടന്നിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുമായി സംഘം തൃശൂർ ഭാഗത്തേക്ക് കടന്നെന്ന് വ്യക്തമായത്. ഇവരെ പിന്തുടർന്നെത്തിയ പോലീസ് കൊരട്ടിയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. റിങ്കിയുടെ സുഹൃത്തായ ആസാം സ്വദേശി റാഷിദുൽ ഹഖും പിടിയിലായിട്ടുണ്ട്. കുട്ടിയെ ആസാമിലേക്ക് കൊണ്ടു പോവുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

യഥാർഥ ടിക്കറ്റുകൾ ഏജൻസിയിൽനിന്ന് വാങ്ങും, അതേ മാതൃകയിൽ കളർ പ്രിന്‍റെടുത്ത് വില്‍ക്കും; വ്യാജ ലോട്ടറി തട്ടിപ്പില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026