BREAKING NEWS

​ഗവ. ​ഗവൺമെന്റ് നഴ്സിംഗ് കോളേജിനെതിരെ രണ്ടു വർഷം മുൻപും റാ​ഗിങ് പരാതി വന്നിരുന്നു, ചോരയില്ലാത്ത ക്രൂരത കാണിച്ച പ്രതികൾ പഠനം തുടരാൻ അർഹരല്ല, കോളേജിനെയും സർക്കാരിനെയും അറിയിക്കും- നഴ്സിംഗ് കൗൺസിൽ

· · 1 min read
Share: Copied!

കോട്ടയം: കോട്ടയത്തെ ​ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി. പ്രതികളായ 5 നഴ്സിങ് വിദ്യാർഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഹോസ്റ്റൽ മുറിയിൽ കണ്ണിൽ ചോരയില്ലാത്ത ക്രൂരത കാണിച്ച കെപി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻഎസ് ജീവ, റിജിൽ ജിത്ത്, എൻവി വിവേക് എന്നീ വിദ്യാർഥികൾ പഠനം തുടരാൻ അർഹരല്ലെന്നാണ് നഴ്സിംഗ് കൗൺസിലിന്റെ കണ്ടെത്തൽ.

ശനിയാഴ്ച ചേർന്ന നേഴ്സിങ് കൗൺസിൽ യോഗത്തിലാണ് പ്രതികളായ മുഴുവൻ വിദ്യാർഥികളെയും തുടർ പഠനത്തിൽ നിന്നും വിലക്കാൻ തീരുമാനമെടുത്തത്. ജൂനിയർ വിദ്യാർഥികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പ്രതികൾ ചെയ്തുതന്നാണ് നേഴ്സിങ് കൗൺസിലിന്റെ വിലയിരുത്തൽ.

മന്ത്രി ഇടപെട്ട് പണം തിരികെ തരണമെന്ന് വീട്ടമ്മ… ‘എന്നോട് പറഞ്ഞിട്ടല്ലല്ലോ ഇടപാട് നടത്തിയത്… അതിമോഹം വന്നിട്ടല്ലേ…, വെറുതെ കിട്ടുന്നുവെന്ന് പറഞ്ഞപ്പോൾ പോയതല്ലേ’…പരിഹസിച്ച് മന്ത്രിയുടെ മറുപടി

”പ്രതികളായ വിദ്യാർഥികളുടെ തുടർ പഠനം തടയുമെന്ന് നഴ്സിങ് കൗൺസിൽ അംഗം ഉഷാദേവി അറിയിച്ചു. ക്രൂരമായ റാഗിങ്ങാണ് നടന്നത്. കുറ്റക്കാരായ വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. കൗൺസിൽ തീരുമാനം കോളേജിനെയും സർക്കാരിനെയും അറിയിക്കും. സേവന മേഖലയിൽ മനുഷ്യത്വം ഉള്ളവരാണ് കടന്നു വരേണ്ടത്. ജനറൽ നഴ്സിങ് പഠിക്കുന്ന കുട്ടികളുടെ ബോർഡ് നേഴ്സിങ് കൗൺസിലാണ്. കേരളത്തിൽ എന്തായാലും അവർക്ക് ഇനി പഠിക്കാൻ സാധിക്കില്ല. കേസിൽ തീരുമാനം ആകുന്നതിനുമുറയ്ക്കാകും മറ്റ് കാര്യങ്ങൾ. ഇതേ കോളേജിൽനിന്ന് 2 വർഷം മുന്നേ പരാതി വന്നിരുന്നു. അന്ന് അവർക്കെതിരെ നടപടിയെടുത്തിരുന്നു. ആ പരാതി ഉൾപ്പെടെയുള്ള റിപ്പോർട്ട് തയാറാക്കി നൽകാൻ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൗൺസിൽ അം​ഗങ്ങൾ അറിയിച്ചു,

ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് അവകാശ വാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ യുവതി…!! അഞ്ച് മാസം മുൻപാണ് കുട്ടി ഉണ്ടായതെന്ന് പോസ്റ്റ്…!!! മൂന്ന് സ്ത്രീകളിലായി മസ്കിന് 12 കുട്ടികളുണ്ട്….

പ്രതികൾക്കെതിരായ തുടർ നടപടികൾ അതിവേഗത്തിലാക്കാൻ സർക്കാരിനെ സമീപിക്കും. സംഭവത്തിൽ ഇരയാക്കപ്പെട്ട നാല് വിദ്യാർഥികൾ കൂടി പരാതി നൽകിയതോടെ അന്വേഷണവും ബലപ്പെട്ടു. അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി കോളേജിലും ഹോസ്റ്റലിലും പോലീസ് തെളിവ് ശേഖരണം നടത്തുകയാണ്. പോലീസ് നടത്തിയ പരിശോധനയിൽ പ്രതികളായ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് കരിങ്കല്ലും കത്തിയും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിലെ 13 നമ്പർ മുറിയിലാണ് റാഗിങ്ങ് കേസിലെ പ്രതികൾ താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് ജൂനിയർ വിദ്യാർഥികളെ വിളിച്ചുവരുത്തിയാണ് പലപ്പോഴും കൊടും ക്രൂരതകൾ നടന്നത്. പ്രതികൾ കൂട്ടംകൂടിയിരുന്ന് മദ്യപിച്ചതും ഇവിടെവെച്ചാണ്. ജൂനിയർ വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലും അടക്കം ഈ മുറിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കോളേജിലെ അധ്യാപകരുടെയും വിദ്യാർഥ്കളുടെയും കൂടുതൽ മൊഴിയും പോലീസ് രേഖപ്പെടുത്തി. കേസിൾ പ്രതികൾക്കെതിരെ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.

കേസിന്റെ തുടക്കം മുതൽ സംഭവത്തെ പറ്റി അറിയില്ലെന്ന് പറയുന്ന അസിസ്റ്റന്റ് വാർഡന്റെയും ഹൗസ് കീപ്പറുടെയും മൊഴിയിൽ അന്വേഷണസംഘത്തിന് ഇപ്പോഴും സംശയമാണ്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്ത് വെച്ചാണ് ക്രൂരമായ പീഡനം നടന്നത്. പ്രതികളായ വിദ്യാർത്ഥികൾ ഹോസ്റ്റൽ അധികൃതരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്.

ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനാണ് ഹോസ്റ്റൽ കോളേജ് അധികൃതരെ വീണ്ടും ചോദ്യം ചെയ്യുന്നത്. കോളേജിലെ അധ്യാപകരിൽ നിന്നും മറ്റു വിദ്യാർത്ഥികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. അസിസ്റ്റന്റ് വാർഡിന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തിൽ ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം പ്രതികടക്കമുള്ള സീനിയർ വിദ്യാർത്ഥികൾക്കായിരുന്നു. കോളേജിലെത്തി അന്വേഷണം നടത്തിയ നഴ്സിംഗ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറും.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026