BREAKING NEWS

ഒരാൾ വക്കീൽ, മറ്റൊരാൾ ബിഎസ് സി സ്റ്റുഡന്റ്, ഇരുവരുടേയും പിതാവ് ഫരീദാബാദ് കോടതിയിലെ അഭിഭാഷകൻ!! 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ നിയമം കൊണ്ട് കളിക്കുന്നവർ‍, പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതും ഇതേ നിയമം വച്ച്…. അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ട് സഹോദരങ്ങൾ അറസ്റ്റിലായി. ഹരിയാനയിലെ ഫരീദാബാദിലെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പ്രതികളായ മൂന്ന് പേരും പിടിയിലായി.

തിങ്കളാഴ്ച ദക്ഷിണ ഡൽഹിയിലെ കൽക്കാജി മന്ദിറിന് സമീപമുള്ള പാർക്കിൽ 17കാരിയെ മൂന്ന് പേർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തതെന്നാണ് കേസ്. സംഭവത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അസിഫ് എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിടികൂടുന്നതിനിടെ പോലീസുമായി ചെറിയ തോതിൽ വെടിവയ്പുണ്ടായതായും റിപ്പോർട്ടുണ്ട്.

ഇതിനിടെയാണ് സഹോദരങ്ങളായ ഹേമന്തിനെയും മുകേഷിനെയും ഫരീദാബാദിലെ വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റോടെ കേസിലെ മൂന്ന് പ്രതികളും പോലീസ് കസ്റ്റഡിയിലായി. പ്രതികളിലൊരാളായ ഹേമന്ത് അഭിഭാഷകനാണ്. സാകേത് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഇയാൾ നിയമവുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തശേഷമാണ് മറ്റ് രണ്ട് പേരുമായി ചേർന്ന് ലൈംഗിക അതിക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ഹേമന്തിന്റെ സഹോദരനായ മുകേഷ് ബി.എസ്.സി അവസാന വർഷ വിദ്യാർഥിയാണെന്നും പോലീസ് അറിയിച്ചു. ഇരുവരുടെയും പിതാവും ഫരീദാബാദ് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതായി പോലീസ് വ്യക്തമാക്കി. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലക്ഷ്യമിട്ട് പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന നടത്തിയ അതിക്രമം സംബന്ധിച്ചാണ് അന്വേഷണം തുടരുന്നത്.

വഴികൾ തുറക്കപ്പെടുന്നു? ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ… പക്ഷെ അമേരിക്ക സൈനിക സമ്മർദം കുറയ്ക്കണം തുറമുഖങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കുകയും ചെയ്യണം- ഇറാൻ!! സംസാരിക്കാൻ തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026