BREAKING NEWS

വഴികൾ തുറക്കപ്പെടുന്നു? ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ… പക്ഷെ അമേരിക്ക സൈനിക സമ്മർദം കുറയ്ക്കണം തുറമുഖങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കുകയും ചെയ്യണം- ഇറാൻ!! സംസാരിക്കാൻ തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാൻ– അമേരിക്ക സംഘർഷത്തിനിടെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുമെന്ന സൂചന നൽകി ഇറാൻ. അമേരിക്ക സൈനിക സമ്മർദം കുറയ്ക്കുകയും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.

അതുപോലെ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പങ്കെടുക്കുന്ന ഇറാനിയൻ സംഘത്തിന് അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിന് പൂർണ അധികാരമുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നയതന്ത്ര മാർഗത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് താൽപര്യമെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കുകയും തുടർനടപടികൾക്കായി സമയക്രമം നിശ്ചയിക്കുകയും വേണമെന്നാണ് ഇറാന്റെ നിലപാട്. യുഎൻ പൊതുസഭ അമേരിക്കയ്ക്ക് നയതന്ത്രത്തിലേക്ക് മടങ്ങാനുള്ള മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 16ന് ഇടനിലക്കാർ വഴി ഇറാൻ അമേരിക്കയ്ക്ക് നിർദേശം കൈമാറിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, യുഎൻ പൊതുസഭയ്ക്കിടെ ഇറാനുമായി സംസാരിക്കാൻ അമേരിക്ക തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗിക ചർച്ചകൾക്ക് നിലവിൽ സമയക്രമം നിശ്ചയിച്ചിട്ടില്ലെങ്കിലും, ഫലപ്രദമായ ഒരു നീക്കത്തിന് സാധ്യതയുണ്ടെങ്കിൽ അത്തരമൊരു ചർച്ചയ്ക്ക് അമേരിക്ക തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക പ്രാദേശിക രാജ്യങ്ങളുടെ പിന്തുണയോടെ വീണ്ടും സൈനിക ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇറാൻ സൈനിക നേതൃത്വത്തിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ. അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ യാതൊരു പരിധിയും പരിഗണിക്കാതെയുള്ള തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ സൈനിക കമാൻഡ് ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, യുഎൻ പൊതുസഭയ്ക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരിട്ട് കൂടിക്കാഴ്ച നടത്താൻ നിലവിൽ പദ്ധതിയില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ന്യൂയോർക്കിലെത്തിയ പെസെഷ്കിയാന്റെ പ്രതിനിധി സംഘത്തിന്റെ സഞ്ചാരത്തിനും അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാൻഹട്ടനിലെ ഹോട്ടലിനും യുഎൻ ആസ്ഥാനത്തിനുമിടയിൽ മാത്രമാണ് യാത്ര അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇറാൻ പ്രസിഡന്റിന്റെ ഉന്നതതല ആശയവിനിമയ സംഘത്തിലെ ചില അംഗങ്ങൾക്ക് അമേരിക്ക വിസ അനുവദിച്ചില്ലെന്നും ഇറാൻ സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎ ഇതിനെ കടുത്ത നടപടിയെന്ന് വിശേഷിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, ന്യൂയോർക്കിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സുരക്ഷാ ഉദ്യോഗസ്ഥരെ നൽകും.

അതേസമയം ജൂലൈ 14ന് ഇറാന്റെ തുറമുഖങ്ങൾക്കും തീരപ്രദേശങ്ങൾക്കുമെതിരായ ഉപരോധം അമേരിക്കൻ സൈന്യം വീണ്ടും നടപ്പാക്കാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് ഹോർമുസ് കടലിടുക്ക് വീണ്ടും സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയത്. ലോകത്തിലെ പ്രധാനപ്പെട്ട ഊർജ ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ കപ്പൽ ഗതാഗതം തടസപ്പെടുന്നത് ആഗോള എണ്ണ, വാതക വിതരണത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാൻ കടലിടുക്ക് തുറക്കാനുള്ള സാധ്യത മുന്നോട്ടുവച്ചതിന് പിന്നാലെ ചൊവ്വാഴ്ച ആഗോള എണ്ണവിലയിൽ ഇടിവും രേഖപ്പെടുത്തി.

ശുചിമുറിയിൽ കയറി വിദ്യാർഥിനികളെ മടിയിൽ പിടിച്ചിരുത്തി, പരീക്ഷയ്ക്കിടെ ഉത്തരക്കടലാസും ചോദ്യപേപ്പറും വാങ്ങാൻ ഓഫിസ് റൂമിലെത്തിയ വിദ്യാർഥിനിയെ കയറിപ്പിടിച്ചു, ശരീരഭാ​ഗങ്ങളിൽ സ്പർശിച്ചു, സ്കൂൾ പ്രധാനാധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026