BREAKING NEWS

മാപ്പ്……… മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ വസീർഗഞ്ചിൽ വയോധികന്റെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവർന്ന കേസിൽ 19കാരൻ അറസ്റ്റിൽ. ‘ഷൂട്ടർ’ എന്നറിയപ്പെടുന്ന ഖുശാൽ കശ്യപാണ് പിടിയിലായത്. ഒക്ടോബർ 26ന് നടന്ന കവർച്ചയിൽ പ്രതിയിൽ നിന്ന് മോഷ്ടിച്ച മാലയുടെ ഒരു ഭാഗവും പൊലീസ് കണ്ടെടുത്തു. വയോധികന്റെ കഴുത്തിൽ നിന്ന് സ്വർണമാല കവരുന്നതിനായി രണ്ട് പേരാണ് ആക്രമണം നടത്തിയത്.

കണ്ണിലേക്ക് മുളകുപൊടി വിതറിയ ശേഷം മാല തട്ടിയെടുത്ത് ഇരുവരും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വയോധികന്റെ മകൻ ആശിഷ് കുമാർ വർമ നൽകിയ പരാതിയിലാണ് വസീർഗഞ്ച് പൊലീസ് കേസെടുത്തത്. പ്രദേശത്തുനിന്ന് ലഭിച്ച വിവരങ്ങളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

നവംബർ രണ്ടിന് പഴം മാർക്കറ്റിന് സമീപം നിർമാണത്തിലിരിക്കുന്ന ഗ്രീൻ കോറിഡോർ പാലത്തിനടിയിലെ റെയിൽവേ ട്രാക്കിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ മോശം കൂട്ടുകെട്ടിൽ അകപ്പെട്ടതാണ് കുറ്റകൃത്യത്തിന് കാരണമായതെന്നും മാപ്പുനൽകണമെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കവർച്ചയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടാമത്തെയാളെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണ്.

BREAKING NEWS
വിസിക്കെതിരെ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും...കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാവില്ല!! സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയത് മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെ- സർവകലാശാല!! ഉത്തരവ...
03 Nov 2026
BREAKING NEWS
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം സർക്കാരിന് അഴിമതി നടത്താനെന്ന് എം.വി. ഗോവിന്ദൻ; ബാർ ലൈസൻസ് വിവാദത്തിലും വിമർശനം; ’വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രം’
03 Nov 2026
BREAKING NEWS
മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
03 Nov 2026
BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026