BREAKING NEWS

‘ഡോളറിന് പകരം മറ്റ് കറൻസി ഉപയോ​ഗിക്കില്ലെന്ന ഉറപ്പ് വേണം, അല്ലെങ്കിൽ അമേരിക്കൻ വിപണിയോട് ഗുഡ്‌ബൈ പറയാൻ തയാറായിക്കോ’… ബ്രിക്സ് രാജ്യങ്ങൾക്കുമേൽ ഭീഷണിയുമായി ട്രംപ്,

· · 1 min read
Share: Copied!

വാഷിങ്ടൺ: അധികാരത്തിലേറിയ തുടങ്ങിയ കാലം മുതൽ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുകയെന്ന നയമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത്. ഇത്തവണ മുന്നറിപ്പുമായെത്തിയിരിക്കുന്നത് ഇന്ത്യ ഉൾപെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്കു മേലാണ്.

അന്താരാഷ്ട്ര പണമിടപാടുകൾക്ക് ഡോളറിനുപകരം മറ്റേതെങ്കിലും കറൻസി ഉപയോഗിക്കരുതെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മറ്റേതെങ്കിലും കറൻസി ഉപയോഗിച്ചാൽ 100 ശതമാനം ഇറക്കുമതിച്ചുങ്കം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.

ദേവേന്ദുവിന്റെ മരണത്തിനു ആഭിചാരക്രിയയുമായി ബന്ധം? സാമ്പത്തിക ബാധ്യത മറികടക്കാൻ പൂജ നടത്തുന്നതിന് ഏൽപിച്ചിരുന്നത് ഹരികുമാറിനെ, സഹോദരിയെ ഇഷ്ടം, പക്ഷെ മക്കളെ ഇഷ്ടമല്ല… തുടക്കത്തിൽ സഹോദരനെ രക്ഷിക്കുന്ന മൊഴികളുമായി ശ്രീതു… കാരണം തേടി പോലീസ്

മാത്രമല്ല ഡോളറിന് പകരം മറ്റ് ഏതെങ്കിലും കറൻസി ഉപയോ​ഗിക്കില്ലെന്ന ഉറപ്പ് ഈ രാജ്യങ്ങളിൽ നിന്ന് വേണം. മറിച്ചൊരു ശ്രമമുണ്ടായാൽ അമേരിക്കൻ വിപണിയോട് വിടപറയേണ്ടിവരും. ബ്രിക്‌സ് രാജ്യങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിൽനിന്ന് ഡോളറിനെ നീക്കാൻ സാധ്യതയില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് അമേരിക്കയോട് ഗുഡ്‌ബൈ പറയാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നിങ്ങളുടെ ഇന്ന്- 31-01-2025

ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ എന്നിവയുൾപ്പെടെ പത്തുരാജ്യങ്ങളുടെ സഖ്യമാണ് ബ്രിക്സ്. യുഎസ്. അംഗമല്ലാത്ത ഏക സുപ്രധാന അന്താരാഷ്ട്രസഖ്യമാണ് 2009-ൽ രൂപംകൊണ്ട ബ്രിക്സ്. ഡോളറിനു ബദലായി നിലവിലെ ഏതെങ്കിലും കറൻസിയെ ഉയർത്തിക്കൊണ്ടു വരികയോ ബ്രിക്സ് കറൻസി ഉണ്ടാക്കുകയോ ചെയ്യണമെന്ന് അംഗരാജ്യങ്ങളിൽ ചിലർ ഏതാനും വർഷങ്ങളായി ആവശ്യപ്പെടുന്നു. 2024 ഒക്ടോബറിൽ നടന്ന ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ചർച്ചകളുമുണ്ടായിരുന്നു. ചൈനയും റഷ്യയുമാണ്‌ ഈ ആവശ്യത്തിന്റെ മുൻനിരയിൽ. ഇതിനു തടയിടാനാണ് ട്രംപിന്റെ നീക്കം. എന്നാൽ ഇന്ത്യ ഇതുവരെ ഇവർക്കൊപ്പം കൂടിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026