BREAKING NEWS

12 ഉറക്ക ​ഗുളികൾ ഒറ്റയടിക്ക് കഴിച്ചെന്ന് 16 കാരൻ; കോരിയെടുത്ത് ആശുപത്രിയിലേയ്ക്ക് പാഞ്ഞ് നാട്ടുകാർ ; വീട്ടുകാരെ അറിയിച്ചപ്പോൾ ഇതൊക്കെ ഞങ്ങള് കുറെ കണ്ടതാ, ശ്രദ്ധ കിട്ടാനുള്ള അടവാണെന്ന് മറുപടി; മെഡിക്കൽ കോളേജിലെ പരിശോധനകളിൽ സത്യം തെളിഞ്ഞു

· · 1 min read
Share: Copied!

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ പതിനാറുകാരൻ നടത്തിയ ആത്മഹത്യാ നാടകം നാട്ടുകാരെയും ജനപ്രതിനിധികളെയും മണിക്കൂറുകളോളം മുനമ്പിൽ നിർത്തി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. താമരശ്ശേരിയിലെ ഒരു മലഞ്ചരക്ക് കടയുടെ മുന്നിൽ കുട്ടി അസ്വാഭാവികമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് കണ്ട് കടയുടമ ചോദ്യം ചെയ്യുകയായിരുന്നു. അമ്മ കഴിക്കുന്ന 12 ഉറക്കഗുളികകൾ താൻ ഒരുമിച്ച് കഴിച്ചുവെന്നും ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണെന്നുമായിരുന്നു കുട്ടി കടയുടമയോട് പറഞ്ഞത്. ഇതോടെ പരിഭ്രാന്തനായ കടയുടമ ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിച്ചു. ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് കുട്ടിയെ അടിയന്തരമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും വിദഗ്ധ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.

കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് നാട്ടുകാർ വിവരമറിയിക്കാനായി കുട്ടിയുടെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടുന്നത്. എന്നാൽ ഫോൺ വിളിച്ചവരെല്ലാം ഞെട്ടുന്ന മറുപടിയാണ് ബന്ധുക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ശ്രദ്ധ കിട്ടാനുള്ള നാടകം: കുട്ടി മുൻപും പലതവണ ഇത്തരത്തിൽ ആത്മഹത്യാ നാടകങ്ങൾ കളിച്ചിട്ടുണ്ടെന്നും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ബന്ധുക്കൾ നാട്ടുകാരെ അറിയിച്ചു. എങ്കിലും കുട്ടിയുടെ സുരക്ഷ മുൻനിർത്തി മെഡിക്കൽ കോളേജിൽ എത്തിച്ച് വിശദമായ പരിശോധനകൾക്ക് വിധേയനാക്കി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് എല്ലാവരും മടങ്ങി.

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026