BREAKING NEWS

സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് റിവ്യൂ നിരോധിക്കണം…. ആവശ്യവുമായി തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ…!!!! മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകണമെന്നും ആവശ്യം…

· · 1 min read
Share: Copied!

ചെന്നൈ: വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വൻ വിമർശനങ്ങൾക്കും ചിത്രം വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തീയേറ്ററുകളിൽ സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര നിരൂപണം നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പെറ്റിഷൻ ഫയൽ ചെയ്തു. മദ്രാസ് ഹൈക്കോടതിയിലാണ് പെറ്റിഷൻ ഫയൽ ചെയ്തിരിക്കുന്നത്.

അഭിഭാഷകനായ വിജയൻ സുബ്രഹ്മണ്യൻ മുഖേനയാണ് ടിഎഫ്എപിഎ കേസ് ഫയൽ ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതുതായി റിലീസ് ചെയ്ത സിനിമകൾ അവലോകനം ചെയ്യുമ്പോൾ ഓൺലൈൻ സിനിമാ നിരൂപകർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിട്ട് ഹർജി ഇന്ന് ജസ്റ്റിസ് എസ്.സൗന്തർ പരിഗണിക്കും.

സിനിമാ നിരൂപണങ്ങളുടെ പേരിൽ വ്യക്തിഹത്യയും വിദ്വേഷവും വളർത്തുന്നതിനെ തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നേരത്തെ നാല് പേജ് നീണ്ട പ്രസ്താവനയിൽ അപലപിച്ചിരുന്നു. ഇന്ത്യൻ 2, വേട്ടയ്യൻ, കങ്കുവ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളെ യുട്യൂബ്, എഫ്.ഡി.എഫ്.എസ് പൊതു നിരൂപണങ്ങൾ വളരെയധികം ബാധിച്ചുവെന്നും തിയേറ്ററുകളിൽ യൂട്യൂബർമാരെ നിരോധിക്കണമെന്നും തമിഴ്‌നാട് ചലച്ചിത്ര നിർമ്മാതാക്കൾ കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, തീയേറ്ററുകളിലെ പരാജയത്തിന് ശേഷം സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യയുടെ കങ്കുവ ഒടിടിയിലേക്ക് എത്തുകയാണ്. ഡിസംബർ 13 ന് ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും.കങ്കുവയുടെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.

ദു​ര​ഭി​മാ​ന​ക്കൊ​ല; താഴ്ന്ന ജാതിയിലുള്ള യുവാവിനെ വിവാഹം കഴിച്ചു, പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളായ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി, കൊല വാഹനം ഇടിച്ചു വീഴ്ത്തിയശേഷം

നവംബർ 14 നായിരുന്നു ചിത്രം വേൾഡ് വൈഡ് റിലീസായത്. ചിത്രത്തിൽ കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

കനത്ത മഴയിൽ റോഡിലേക്ക് മരക്കൊണ്ട് ഒടിഞ്ഞുവീഴുന്നതു കണ്ട് കാർ വെട്ടിച്ചുമാറ്റി, തെങ്ങിലിടിച്ച കാർ കുത്തനെ പതിച്ചത് കുളത്തിലേക്ക്, വിദ്യാർഥിക്ക് ദാരുണാന്ത്യം

ഞാൻ അധികാരം ഏറ്റെടുക്കും മുൻപ് ബന്ദികളെ വിട്ടയക്കണം..!! ഇല്ലെങ്കിൽ അമേരിക്ക ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകും..!!! ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്…!!!

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026