BREAKING NEWS

വെടി നിർത്തൽ ഹമാസിനു മുന്നിലുള്ള ഇസ്രയേലിന്റെ കീഴടങ്ങൽ, കരാരിലൂടെ സംഭവിക്കുക നൂറുകണക്കിനു കൊലയാളികളുടെ മോചനം, ഇസ്രയേൽ സുരക്ഷാമന്ത്രി രാജിവച്ചു

· · 1 min read
Share: Copied!

ടെൽ അവീവ്: ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവച്ചു. വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി. ഒട്സ്മ യെഹൂദിത് പാർട്ടി നേതാവാണ് രാജിവച്ച ഇറ്റാമർ. ഇറ്റാമർ ബെൻഗ്വിറിനെക്കൂടാതെ പാർട്ടിയിലെ മറ്റ് അം​ഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്.

ഇറ്റാമറിനൊപ്പം ആറ് അം​ഗങ്ങളാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ഇതോടെ, 120 അം​ഗ സഭയിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68 ൽ നിന്ന് 62 ആയി കുറഞ്ഞു. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. ഇതോടെ നെതന്യാഹുവിന്റെ സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന.

അതേസമയം, നെതന്യാഹു സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കി. വെടിവനിർത്തൽ കരാർ നിലവിൽ വന്നാൽ താൻ രാജിവയ്ക്കുമെന്ന് ഇറ്റാമർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധത്തിൽ ഇസ്രയേൽ സൈന്യം കൈവരിച്ച നേട്ടങ്ങൾ നിരാകരിക്കുന്നതിന് തുല്യമാണ് വെടിനിർത്തൽ കരാറെന്ന് ഒട്സ്മ യെഹൂദിത് പാർട്ടി ഔദ്യോ​ഗിക കുറിപ്പ് പുറത്തുവിട്ടു. “ഈ നീക്കത്തെ അപലപിക്കുന്നു. ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടി. നൂറുകണക്കിന് കൊലപാതകികളുടെ മോചനമാണ് ഇതുവഴി സംഭവിക്കുന്നത്” എന്നും കുറിപ്പിൽ പറയുന്നു.

15 മാസങ്ങൾക്കു ശേഷം ഞായറാഴ്ച വൈകീട്ടോടെയാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ നിലവിൽവന്നത്. ആദ്യഘട്ട വെടിനിർത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും. ഇതിൽ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുന്നത്. മൂന്നു വനിതകളെയാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുക. അതേസമയം മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രയേൽ നീതിന്യായവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യസംഘത്തിൽ 95 പേരുണ്ടാകും.
വെടിനിർത്തൽ പ്രാബല്യത്തിൽ, 15 മാസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ​ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ, ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടു, ആദ്യ ഘട്ടം മോചിപ്പിക്കുക ഇസ്രയേൽ വനിതാ സൈനികരെ

കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടു, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക നൽകിയില്ല, കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരും: ഐഡിഎഫ്

BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026