BREAKING NEWS

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശമാക്കാൻ അണികൾക്കൊപ്പം നേതാക്കളും കളത്തിലേക്ക്

· · 1 min read
Share: Copied!

വ​യ​നാ​ട്/​തൃ​ശൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ചേ​ല​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലും വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലും അവസാന ഘട്ടം ആവേശത്തിലാക്കാൻ നേതാക്കൾ ഇന്ന് കളത്തിലിറങ്ങുന്നു. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ൻറെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലും എ​ല്ലാ മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ‍​യി​ലും അവേശത്തിലുമാണ്. വ​യ​നാ​ട്ടി​ലെ കൊ​ട്ടി​ക്ക​ലാ​ശ ആ​വേ​ശ​ങ്ങൾക്ക് ​ഹരം പകരാൻ ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും എ​ത്തും. പ്രി​യ​ങ്ക​യ്ക്ക് ഒ​പ്പം രാ​വി​ലെ ബ​ത്തേ​രി​യി​ലും വൈ​കു​ന്നേ​രം തി​രു​വ​മ്പാ​ടി​യി​ലും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കും. ര​ണ്ടി​ട​ത്തും ഇ​രു​വ​രും ഒ​ന്നി​ച്ച് റോ​ഡ് ഷോ​യ്ക്കെ​ത്തും.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രിയുടെ അവസാനഘട്ട പ്രചരണങ്ങൾ ക​ൽ​പ്പ​റ്റ​യിലാണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ന​വ്യ ഹ​രി​ദാ​സ് ക​ൽ​പ്പ​റ്റ​യി​ലും മാ​ന​ന്ത​വാ​ടി​യി​ലും ബ​ത്തേ​രി​യി​ലും റോ​ഡ്ഷോ​ക​ളി​ൽ പ​ങ്കെ​ടു​ക്കും. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലാ​ണ് എ​ൻ​ഡി​എ​യു​ടെ കൊ​ട്ടി​ക്ക​ലാ​ശം.

അതോടൊപ്പം ഒരുമാസം നീണ്ട ചേ​ല​ക്ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നും ഇന്ന് സമാപനമാകും. ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ,വി​വാ​ദ​ങ്ങ​ളി​ൽ ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ച്ചു​മാ​യി​രു​ന്നു സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ർ​ത്താ​നു​ള്ള ഇ​ട​തു​മു​ന്ന​ണിയുടെ പ്ര​ചാ​ര​ണം. ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​ത്തി​ലൂ​ന്നി, നേ​താ​ക്ക​ൾ മു​ഴു​വ​ൻ സ​മ​യ​വും ബൂ​ത്ത് ത​ലം വ​രെ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​മാ​യി​രു​ന്നു യു​ഡി​എ​ഫ് ക്യാംപ് ഈ ഒരുമാലം മുന്നോട്ട് നീ​ങ്ങി​യ​ത്.

ചേലക്കരയിൽ ബി​ജെ​പി​യും പ്ര​ചാ​ര​ണ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ച്ചുനിന്നു. വൈ​കുന്നേരം ചേ​ല​ക്ക​ര ടൗ​ണി​ലാ​ണ് മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു​ള്ള കൊ​ട്ടി​ക്ക​ലാ​ശം. ര​മ്യ ഹ​രി​ദാ​സി​നൊ​പ്പം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ ​സു​ധാ​ക​ര​നും, യു​ആ​ർ പ്ര​ദീ​പി​നാ​യി പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി സ​രി​നും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ അ​ണി​നി​ര​ക്കും.

BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026