BREAKING NEWS

വഖഫ് നിയമ ഭേദഗതി ബിൽ: നാടകീയ നീക്കങ്ങൾ…!!! ബിജെപി എംപിയുടെ അപ്രതീക്ഷിത നീക്കം…!! സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടു…!! മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷാംഗങ്ങൾ….

· · 1 min read
Share: Copied!

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല. ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാൽ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.

സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കറുടെ പരിഗണനക്കായി സമർപ്പിക്കും. വഖഫ് നിയമ ഭേദഗതി ബില്ല് പരിഗണിക്കാനായി, ഇന്ന് പാർലമെന്റ് അനക്സിൽ ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിലാണ് നാടകീയ നീക്കങ്ങൾ. ന്യൂനപക്ഷ വിഭാഗത്തെ ബാധിക്കുന്ന സുപ്രധാന ബില്ലിൽ വിശദമായ പരിശോധന ആവശ്യമാണെന്നും, സമയപരിധി നീട്ടണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

ഈ ആവശ്യം തള്ളിയ സമിതി അധ്യക്ഷൻ ജഗതാംബിക പാൽ, ജെ.പി.സി റിപ്പോർട്ടിന്റെ കരട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് അറിയിച്ചു. തുടർന്ന് യോഗം ബഹിഷ്കരിച്ച് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു. പ്രതിപക്ഷ അംഗങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ്‌ ബിജെപി എംപി നിഷി കാന്ത് ദുബെ യുടെ അപ്രതീക്ഷിത നീക്കം. സമയപരിധി നീട്ടണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ദുബെ അവതരിപ്പിച്ചു. പ്രമേയം സ്പീക്കറുടെ പരിഗണനക്കായി സമർപ്പിക്കുമെന്ന് സമിതി അധ്യക്ഷൻ യോഗത്തെ അറിയിച്ചു.

ഒടുവിൽ എഡിഎമ്മിൻ്റെ കുടുംബത്തിനെതിരേ സിപിഎം…!!!! ‌സിബിഐ അന്വേഷണം ആവശ്യമില്ല, കൂട്ടിലടച്ച തത്തയാണ്…!!! കേന്ദ്രം പറയുന്നതു മാത്രം അവർ ചെയ്യും, ഞങ്ങൾ ‍സിബിഐയെ അം​ഗീകരിച്ചിട്ടില്ല, ഇനി അം​ഗീകരിക്കുകയുമില്ലെന്ന് എം.വി ​ഗോവിന്ദൻ

BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026