BREAKING NEWS

വഖഫ് നിയമ ഭേദഗതി ബിൽ: ആശങ്കകൾ പരിഹരിച്ചാൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് കെ.സി. വേണുഗോപാൽ…!! പാലക്കാട്ട് സിപിഎം- ബിജെപി ഡീൽ പൊളിഞ്ഞു…

· · 1 min read
Share: Copied!

കൊച്ചി: വഖഫ് നിയമ ഭേദഗതി ബില്ലിന്മേലുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ജെപിസിയിൽ നല്ല ചർച്ചകൾ നടന്നിട്ടില്ല. ജെപിസിയിൽ നല്ല ചർച്ചകൾ നടന്ന് ബില്ല് കുറ്റമറ്റതായി മാറിയാലേ പാർലമെന്റിൽ അംഗീകാരം ലഭിക്കൂവെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

മുനമ്പം സർക്കാർ ഇടപെട്ട് പരിഹരിക്കേണ്ടതാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിന് ഇപ്പോൾ എന്ത് റോൾ ഉണ്ടെന്ന് അറിയില്ല. ബിജെപിയെ സഹായിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തോൽവി സിപിഐഎം ചർച്ചയാക്കുന്നില്ല. ബിജെപിയുടെ ന്യായീകരണം അതേപടി സിപിഐഎം പറയുന്നു. വർഗീയതയെ തങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും തങ്ങൾ എതിർക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ബിജെപിക്കെതിരെ ഒരു വിമർശനവും സിപിഐഎം നടത്തിയിട്ടില്ല. ഇത് ബിജെപി സിപിഐഎം ഡീലിന്റെ ഭാഗമാണെന്ന് കെ.സി.വേണു​ഗോപൽ കുറ്റപ്പെടുത്തി. ഡീല് പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഐഎമ്മിന്റെ ശ്രമങ്ങളെന്ന് വിമർശനം. എസ്ഡിപിഐ വോട്ട് നേടിയാണ് കോൺ​ഗ്രസ് ജയിച്ചതെന്ന എ.കെ. ബാലന്റെ ആരോപണത്തോടും കെസി വേണു​ഗോപാൽ പ്രതികരിച്ചു.

സിപിഐഎമ്മിന്റെ ഈ നിലപാടിനോട് സഹതാപം തോന്നുന്നു. മനുഷ്യരെ പരസ്പരം വെറുപ്പിക്കാനുള്ള വർഗീയ പ്രചാരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സമൂഹമാധ്യമങ്ങളെ ഇതിനായി ഉപയോഗിക്കുന്നു. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആശങ്കകളെ ദുരുപയോഗപ്പെടുത്തി ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ അജണ്ടയാക്കി കൊണ്ടുള്ള ഒരു ക്വട്ടേഷൻ പ്രവർത്തനമാണ് നടക്കുന്നതെന്ന് കെ.സി. വേണു​ഗോപാൽ പറഞ്ഞു.

മഹാരാഷ്ട്രയിലെ പരാജയം കോൺഗ്രസ് വിശദമായി പരിശോധിക്കുകയാണെന്ന് കെ.സി വേണു​ഗോപാൽ അറിയിച്ചു. അമ്പരപ്പിക്കുന്ന ഫലമാണ് ഉണ്ടായത്. കോൺഗ്രസിന്റെ മോശം കാലത്ത് പോലും മഹാരാഷ്ട്രയിൽ 45 സീറ്റ്‌ ഉണ്ടായിരുന്നു. പ്രചരണ രംഗത്തുണ്ടായ പാളിച്ചകൾ കൊണ്ട് ഇത്ര വലിയൊരു പരാജയം ഉണ്ടാകില്ല. കൺവിൻസിങ് ആകാത്ത തെരഞ്ഞെടുപ്പ് ഫലം ആണ് ഉണ്ടായത്. പരാജയം ആഴത്തിൽ പഠിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എസിപിയുടെ വാഹനത്തിന് മുന്നിലുടെ മിന്നൽ വേഗത്തിൽ കാറോടിച്ചു..!! അങ്കമാലി മുതൽ കളമശേരിവരെ മദ്യലഹരിയിൽ ഗണപതിയുടെ അഭ്യാസപ്രകടനം…!!! ഒടുവിൽ കുടുക്കിയെങ്കിലും കേസെടുത്ത് വിട്ടയച്ച് പൊലീസ്…!!! ട്രോളി സോഷ്യൽ മീഡിയ

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026