BREAKING NEWS

ഭര്‍ത്താവുമായുള്ള വഴിവിട്ട ബന്ധം കണ്ടുപിടിച്ചു, പിന്നാലെ വാക്കുതര്‍ക്കം, യുവതിയെ കൊന്ന് കഷണങ്ങളാക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, മൃതദേഹത്തിന്റെ തല കണ്ടെത്താനാകാതെ പൊലീസ്

· · 1 min read
Share: Copied!

ചെന്നൈ: ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തിയത് യുവതിയും പ്രതിയും തമ്മിലുള്ള ബന്ധം പ്രതിയുടെ പങ്കാളി മനസിലാക്കിയതിനെ തുടർന്നെന്ന് വിവരം. ഒഡീഷ സ്വദേശിയായ ഹയാതുൻ നിഷ (38) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശികളായ മാണിക് ഉദീൻ ലാസ്കർ (22), ഇയാളുടെ പങ്കാളി ഭഗവതി മാജി എന്നിവരെ കഴിഞ്ഞദിവസം മണിപ്പുരിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. താംബരത്തിനു സമീപം ഗുഡുവാഞ്ചേരിയിലാണ് യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പെട്ടിയിലാക്കി ട്രെയിനിൽ ഉപേക്ഷിക്കുകയും തല ഒഴികെയുള്ളവ ബിരിയാണിച്ചെമ്പിൽ അടയ്ക്കുകയും ചെയ്തത്.

ഓഗസ്റ്റ് 5നാണു ചെന്നൈയിൽനിന്നു ഡൽഹിയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ശരീര ഭാഗങ്ങളടങ്ങിയ പെട്ടി കണ്ടെത്തിയത്. അന്വേഷണത്തിൽ, ഗുഡുവാഞ്ചേരിയി‍ലെ വീട്ടിൽ ബിരിയാണിച്ചെമ്പിൽ അടച്ച നിലയിൽ ബാക്കി മൃതദേഹ ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. ഭർത്താവിനോടും കുടുംബത്തോടും അകന്നു കഴിഞ്ഞിരുന്ന ഹയാതുൻ നിഷ ഗുഡുവാഞ്ചേരിയിൽ മാണിക് ഉദീന്റെയും ഭഗവതി മാജിയുടെയും ഒപ്പമായിരുന്നു താമസം.

സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു നിഷ. ഹയാതുൻ നിഷയും മാണിക് ഉദീൻ ലാസ്കറും തമ്മിലുള്ള വഴിവിട്ട ബന്ധം ഭഗവതി മാജി കണ്ടുപിടിക്കുകയും ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി നൽകിയ മൊഴിയെന്നാണ് വിവരം. അതേസമയം, നിഷയുടെ തല കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.

 

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026