BREAKING NEWS

പ്രതികൾ ലക്ഷ്യമിടുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ!! അണ്ഡത്തിന് വില 25,000 മുതൽ 30,000 രൂപ വരെ, ഒരു സ്ത്രീയിൽനിന്ന് അണ്ഡം ശേഖരിച്ചത് 33 തവണ…അനധികൃത അണ്ഡദാന- വിൽപ്പന കേന്ദ്രങ്ങളിൽ ഇഡി പരിശോധന, 17 പ്രതികൾക്കെതിരെ കുറ്റപത്രം… പ്രതികൾ ഇത്തരത്തിൽ ഒരു കോടി രൂപവരെ സമ്പാദിച്ചുവെന്ന് ഇഡി കണ്ടെത്തൽ, ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കൽ

· · 1 min read
Share: Copied!

മുംബൈ: അനധികൃത ഐവിഎഫ് (IVF), അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ART) കേന്ദ്രങ്ങൾ വഴി മനുഷ്യ അണ്ഡങ്ങൾ നിയമവിരുദ്ധമായി ഉത്തേജിപ്പിച്ച് ശേഖരിക്കുകയും വിൽക്കുകയും ചെയ്തതായി പരാതി. സംഭവത്തിനു പിന്നാലെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് നടപടി. റാക്കറ്റിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അനധികൃത ഐവിഎഫ്, എആർടി കേന്ദ്രങ്ങൾ നടത്തുന്നവരുടെ സ്ഥാപനങ്ങളിലും പരിശോധന നടന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ ഡോണർ ഏജൻസികൾ വഴി കണ്ടെത്തി അണ്ഡദാനത്തിന് പ്രേരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ ഉയർന്നിരിക്കുന്ന ആരോപണം. ഒരു സ്ത്രീയിൽനിന്ന് അണ്ഡങ്ങൾ ശേഖരിക്കുന്നതിന് 25,000 മുതൽ 30,000 രൂപ വരെ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ത്രീകളുടെ സാഹചര്യം ചൂഷണം ചെയ്താണ് സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.

ബദ്‌ലാപുർ ഈസ്റ്റ് പോലീസ് ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് എടുത്തത്. ബദ്‌ലാപുർ സബ് ഡിസ്ട്രിക്ട് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ നൽകിയ പരാതിയെത്തുടർന്നായിരുന്നു പോലീസിന്റെ നടപടി. ഒരു താമസ ഫ്ലാറ്റിൽ അനധികൃത ഐവിഎഫ്, എആർടി കേന്ദ്രം പ്രവർത്തിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിൽ പോലീസ് മേയിൽ കല്യാണിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭാരതീയ ന്യായ സംഹിത, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റെഗുലേഷൻ) നിയമം, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഡോക്ടർമാർ, അണ്ഡദാതാക്കളെ കണ്ടെത്തുന്ന ഏജന്റുമാർ, അവരുടെ സഹായികൾ, ദാതാക്കളുടെ തിരിച്ചറിയൽ രേഖകളും മെഡിക്കൽ രേഖകളും വ്യാജമായി തയ്യാറാക്കിയെന്ന് സംശയിക്കുന്നവർ എന്നിവരടക്കം 17 പ്രതികകൾക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു.

അന്വേഷണത്തിനിടെ പുറത്തുവന്ന ഏറ്റവും ഗുരുതരമായ വിവരങ്ങളിലൊന്ന് ഒരു സ്ത്രീയിൽനിന്ന് 33 തവണ അണ്ഡം ശേഖരിച്ചെന്നതാണ്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റെഗുലേഷൻ) നിയമം, 2021 പ്രകാരം ഒരു സ്ത്രീക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമേ അണ്ഡദാനം നടത്താൻ അനുവാദമുള്ളൂ. അതും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടായിരിക്കരുത്. നിയമത്തിലെ വ്യവസ്ഥകൾ മറികടന്നാണ് അണ്ഡശേഖരണം നടത്തിയതെന്നാണ് ആരോപണം.

നേരത്തെ പോലീസ് അന്വേഷണം നടത്തിയ സോണോഗ്രഫി കേന്ദ്രങ്ങൾ, ഐവിഎഫ്-എആർടി കേന്ദ്രങ്ങൾ, ഹോർമോൺ കുത്തിവയ്പ്പുകൾ വിതരണം ചെയ്തവർ, വ്യാജ രേഖകൾ തയ്യാറാക്കിയതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവർ എന്നിവരും ഇപ്പോൾ ഇഡിയുടെ നിരീക്ഷണത്തിലാണ്. അനധികൃത പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച പണത്തിന്റെ ഉറവിടവും അത് ഉപയോഗിച്ച് പ്രതികൾ വാങ്ങിയ സ്വത്തുക്കളും കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന ഏകദേശം ഒരു കോടി രൂപയുടെ സ്വത്തുക്കൾ പ്രതികൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പ്രതികൾ ലക്ഷ്യമിടുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ!! അണ്ഡത്തിന് വില 25,000 മുതൽ 30,000 രൂപ വരെ, ഒരു സ്ത്രീയിൽനിന്ന് അണ്ഡം ശേഖരിച്ചത് 33 തവണ…അനധികൃത അണ്ഡദാന- വിൽപ്പന കേന്ദ്രങ്ങളിൽ ഇഡി പരിശോധന, 17 പ്രതികൾക്കെതിരെ കുറ്റപത്രം… പ്രതികൾ ഇത്തരത്തിൽ ഒരു കോടി രൂപവരെ സമ്പാദിച്ചുവെന്ന് ഇഡി കണ്ടെത്തൽ, ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കൽ

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026