BREAKING NEWS

പല പ്രാവശ്യം തട്ടി നോക്കി ആ അമ്മ, ഉണരുന്നില്ല, ഒടുവിൽ കുഞ്ഞിന്റെ ജഡം തുമ്പിക്കൈകൊണ്ട് ചുറ്റിയെടുത്തു കാട്ടിലേക്ക്

· · 1 min read
Share: Copied!

തന്റെ കുഞ്ഞ് മരിച്ചുവെന്ന് ആ അമ്മയ്ക്ക് വിശ്വസിക്കാനായില്ല. പല തവണ തട്ടിയും ഉരുട്ടിയും നോക്കി ഉണരുന്നില്ല. ഒടുവിൽ തുമ്പികൈകൊണ്ട് കുട്ടിയാനുടെ ജഡവുമെടുത്ത് കാട്ടിലേക്ക്…

ചേതനയറ്റ തന്റെ കുഞ്ഞിന്റെ ശരീരത്തിൽ തട്ടിയുണർത്താൻ ശ്രമിക്കുന്ന പിടിയാനയുടെ വീഡിയോ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദന വ്യക്തമാക്കുന്ന ഈ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്‌ ഓഫീസർ പർവ്വീൺ കസ്വാനാണ് എക്‌സിലൂടെ പങ്കുവച്ചത്.

എഡിഎഫ്ഒ ആയ ജയന്ത മൊണ്ടാലാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആനക്കുട്ടിയുടെ മരണം ഉൾക്കൊള്ളാൻ കഴിയാത്ത അമ്മയാനയെ വീഡിയോയിൽ കാണാം. ചത്ത ആനക്കുട്ടിയെ തിരിച്ചും മറിച്ചും കിടത്തി ഉണർത്താൻ ശ്രമിക്കുന്നതും കാണാം.

ദിവസങ്ങളോളം ചത്ത ആനക്കുട്ടിയെ ഉപേക്ഷിക്കാൻ മടിച്ച് അമ്മയാന ജഡത്തിനരികെ കാവൽ കിടന്നതായും ദൃക്സാക്ഷികൾ പറയുന്നു.

“അമ്മയാനയ്ക്ക് കുഞ്ഞിന്റെ മരണത്തെ ഉൾക്കൊള്ളാൻ പറ്റുന്നില്ല. അവർ നമ്മളെപ്പോലെയാണ്, മനുഷത്വമുള്ളവരാണ്” എന്നിങ്ങനെയുള്ള കുറിപ്പും അദ്ദേഹം എക്‌സിൽ പങ്കുവയ്ക്കുകയുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ജോലിയുടെ ഭാഗമായി ഇതിനുമുൻപും സമാനമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്…!!! ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’…!! ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’… സിപിഎമ്മിനെ ട്രോളി വി.കെ ശ്രീകണ്ഠൻ

പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു…!! കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും ഒഴിവാക്കിയാൽ അവർക്ക്‌ നല്ലതാണ്… സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങൾ കാണുന്നതെന്നും വി.ടി ബൽറാം…!!!

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026