BREAKING NEWS

പകരക്കാരിയായി ഇറങ്ങി, പിന്നിലേക്കോടി ഒരു ഡൈവ്, കൈപ്പിടിയിലൊതുക്കിയത് വിൻഡീസ് ക്യാപ്റ്റനെ, വൈറലായി മുത്തുമണിയുടെ ക്യാച്ച്

· · 1 min read
Share: Copied!

മുംബൈ: ഇന്ത്യയുടെ പതിനൊന്നംഗ ടീമിൽ അംഗമല്ല, പകരക്കാരിയായി ഫീൽഡിങ്ങിനിറങ്ങി കളിയുടെ ​ഗതിമാറ്റി മുത്തുമണിയുടെ ക്യാച്ച്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിലായിരുന്നു സംഭവം. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഹെയ്‌ലി മാത്യൂസിനെ പുറത്താക്കാനാണ് ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ടു ഡൈവ് ചെയ്ത് മിന്നു മണി വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്തത്. പന്തു കൈപ്പിടിയിലൊതുക്കിയ ശേഷം നിലത്തേക്ക് ദേഹമിടിച്ചു വീണെങ്കിലും, മിന്നു മണി ക്യാച്ച് കൈവിട്ടില്ല. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഒന്നാം ട്വന്റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത്195 റൺസ്. സ്മൃതി മന്ഥന, ജെമീമ റോഡ്രിഗസ് എന്നിവരുടെ അർധസെഞ്ചറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 35 പന്തുകൾ നേരിട്ട ജെമീമ റോഡ്രിഗസ്, ഒൻപതു ഫോറും രണ്ടു സിക്സും സഹിതമാണ് 73 റൺസെടുത്തത്. സ്മൃതി മന്ഥന 33 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 54 റൺസുമെടുത്തു. രണ്ടാം വിക്കറ്റിൽ സ്മൃതി – ജെമീമ സഖ്യം 44 പന്തിൽ 81 റൺസ് കൂട്ടിച്ചേർത്താണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.

ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വിൻഡീസിന്റെ പ്രധാന പ്രതീക്ഷ ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസിലായിരുന്നു. ക്വിയാന ജോസഫിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തതും ഹെയ്‌ലി തന്നെ. രേണുക സിങ് എറിഞ്ഞ ആദ്യ ഓവറിൽ വിൻഡീസ് നേടിയത് രണ്ടു റൺസ്. പിന്നാലെ ബോൾ ചെയ്യാനെത്തിയത് ടൈറ്റസ് സധു. ഈ ഓവറിലെ രണ്ടാം പന്തിലാണ് ആരാധകരെ ആവേശത്തിലാറാടിച്ച ക്യാച്ചുമായി മിന്നു മണി ശ്രദ്ധ നേടിയത്.

സമ്പത്ത് നാടുവിട്ടത് വെറുംകൈയോടെയല്ല, അത്യാവശ്യത്തിലധികം ‘സമ്പത്തു’മായി, റഷ്യയിലേക്ക് പോകും മുൻപ് അസദ് സമ്പത്ത് കടത്തിയത് 2120 കോടി രൂപ
ടൈറ്റസ് സാധുവിന്റെ രണ്ടാം പന്തിൽ പുൾ ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹെയ്‌ലി മാത്യൂസ് മിന്നു മണിയുടെ തകർപ്പൻ ക്യാച്ചിൽ പുറത്തായത്. ഹെയ്‌ലിയുടെ ബാറ്റിൽത്തട്ടി വൈഡ് മിഡ്–ഓണിലേക്ക് ഉയർന്നുപൊങ്ങിയ പന്ത് ലക്ഷ്യമിട്ട് മിന്നു മണിയും രേണുക താക്കൂറും ഓടി. മുന്നിലോടിയ മിന്നു മണി, ഉയർന്നുപൊങ്ങിയ ശേഷം താഴേക്കു വന്ന പന്തിനു കണക്കാക്കി ഓടുന്നതിനിടെ മുന്നിലേക്കു ഡൈവ് ചെയ്തു. പന്ത് കയ്യിലൊതുക്കിയ മിന്നു, വീഴ്ചയുടെ ആഘാതത്തിലും അത് കൈവിടാതെ ചേർത്തു പിടിച്ചു. ഇന്ത്യൻ ടീമംഗങ്ങളുടെ ആഘോഷപ്രകടനത്തിൽനിന്നു തന്നെ ആ ക്യാച്ചിന്റെ പ്രാധാന്യം വ്യക്തമായിരുന്നു.

ക്യാപ്റ്റനെ നഷ്ടമായതോടെ വിൻഡീസിനു പിന്നീട് ആ ആഘാതത്തിൽ നിന്ന് കരകയറാനാകാതെ മത്സരം തോൽക്കുകയും ചെയ്തു. 195 റൺസ് പിന്തുടർന്ന വിൻഡീസിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ അവസാനിച്ചു. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ദിയേന്ദ്ര ഡോട്ടിനാണ് വിൻഡീസിന്റെ ടോപ് സ്കോറർ. 28 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം ഡോട്ടിൻ നേടിയത് 52 റൺസ്. ക്വിയാന ജോസഫ് 33 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 49 റൺസെടുത്ത് പുറത്തായി.

BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026
BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026