Pathram Online
  • Home
  • NEWS
    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

    316330

    ‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ദ്വയാര്‍ഥ പ്രയോഗ വിദഗ്ധനെതിരേ ഇനി നിയമ പോരാട്ടത്തിന്; മാതൃഭൂമിയില്‍നിന്ന് രാജിവച്ച അഞ്ജന ശശിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു; മൂന്നുവര്‍ഷം മുമ്പ് മാനേജ്‌മെന്റിനെ അറിയിച്ചിട്ടും നടപടിയില്ല

by WebDesk
January 2, 2025
A A
ദ്വയാര്‍ഥ പ്രയോഗ വിദഗ്ധനെതിരേ ഇനി നിയമ പോരാട്ടത്തിന്; മാതൃഭൂമിയില്‍നിന്ന് രാജിവച്ച അഞ്ജന ശശിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു; മൂന്നുവര്‍ഷം മുമ്പ് മാനേജ്‌മെന്റിനെ അറിയിച്ചിട്ടും നടപടിയില്ല
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: മേലുദ്യോഗസ്ഥന്റെ അപമര്യാദയായ പെരുമാറ്റം സഹിക്കാതെ മാതൃഭൂമി ദിനപത്രത്തില്‍നിന്നു രാജിവച്ച ജേണലിസ്റ്റ് അഞ്ജന ശശിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ദ്വയാര്‍ഥ പ്രയോഗവും അശ്‌ളീല ആംഗ്യഭാഷയോട് അമിതമായ അഭിനിവേശവുമുള്ള വ്യക്തിയെക്കുറിച്ചു പരാതി നല്‍കിയിരുന്നെന്നും മൂന്നുവര്‍ഷത്തിനുശേഷവും ഇടപെടല്‍ ഉണ്ടാകാതെ വന്നതോടെ ഇനി നിയമ പോരാട്ടത്തിന് ഇറങ്ങുകയാണെന്നും അഞ്ജന ശശി ഫേസ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചു!

എന്തിന് രാജിവെച്ചു? സ്ഥാപനത്തിനുള്ളില്‍ നിന്നുതന്നെ പോരാടാമായിരുന്നില്ലേ? എന്നൊക്കെ രാജി വിവരം അറിഞ്ഞപ്പോള്‍ പലരും ചോദിച്ചിരുന്നു. ഇത്തരത്തില്‍ ഫോണിലും നേരിട്ടുമൊക്കെ ചോദിച്ചവരോട് എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നു എന്നത് പിന്നീട് വിശദമായി എഴുതാം എന്നും പറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ആദ്യ പോസ്റ്റാണിത്.

Related Post

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026
മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026
സാമാന്യബോധം പോലും ബിജെപി നേതൃതലങ്ങളിലുള്ളവര്‍ക്കില്ല, ദയനീയം, മലയാളികൾ ഇവരെ  കോമാളി നിലവാരത്തിൽ കാണുന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേറെയില്ല, ഡീസലിനും പെട്രോളിനും  3.05 രൂപ വര്‍ധിപ്പിച്ചയാളുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ചാണ് സമരമെന്നത് കൗതുകം, മഹിളാ മോർച്ചയെ പരിഹസിച്ച് വി ടി ബൽറാം

ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

October 5, 2026

മാതൃഭൂമി പത്രത്തില്‍ നിന്നും കഴിഞ്ഞ 17 വര്‍ഷത്തെ സേവനത്തിനുശേഷം സെപ്റ്റംബര്‍ 28 ന് ആണ് രാജി നല്‍കിയത്. ദ്വയാത്ഥ പ്രയോഗ വിദഗ്ദ്ധനായ, അശ്ലീല ആംഗ്യ ഭാഷയോട് അമിതമായ അഭിനിവേശമുള്ള, തീര്‍ത്തും സ്ത്രീവിരുദ്ധനായ ഒരു മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അന്ന് തൊട്ട് രഹസ്യമായും പരസ്യമായും പ്രസ്തുത വ്യക്തി എനിക്കെതിരെ നടത്തിവന്ന പ്രതികാര നടപടികള്‍ എല്ലാ പരിധികളും ലംഘിച്ചപ്പോഴാണ് രാജിവെച്ച് നിയമവ്യവസ്ഥയുടെ പിന്തുണയോടെ പോരാടാം എന്ന തീരുമാനത്തിലെത്തിയത്.

പരസ്യപ്രതികരണത്തിനുമുമ്പ് നിയമവഴിയില്‍ ചെയ്തുതീര്‍ക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നെ അവഹേളിച്ച സീനിയര്‍ ജനറല്‍ മാനേജറെ വെള്ളപൂശിക്കൊണ്ട് സ്ഥാപനം (ആ വ്യക്തി തന്നെ) തയ്യാറാക്കിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സഹിതം കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പ്രസ്‌ക്ലബ്ബ് സുഹൃത്തുക്കളോടൊപ്പംപോയി അയാള്‍ക്കെതിരെ പരാതി നല്‍കുക എന്നതാണ് ആദ്യം ചെയ്തത്. മാതൃഭൂമിയില്‍ ഒന്നോ രണ്ടോ മാസത്തില്‍ സാധാരണ എല്ലാ ICC അന്വേഷണവും പൂര്‍ത്തിയാകാറുണ്ട്. എന്നാല്‍ എന്റെ പുന: പരാതിയിലുള്ള അന്വേഷണം മാത്രം മാസങ്ങള്‍ വലിച്ചുനീട്ടപ്പെട്ടിരുന്നതിനാല്‍ പരാതി പോലീസിലെത്തുമ്പോഴേക്കും സംഭവദിവസത്തില്‍ നിന്ന് മൂന്നുവര്‍ഷം പിന്നിട്ടു.
ആയതിനാല്‍ IPC 509 പ്രകാരം കേസെടുക്കാനാകുമോ എന്ന് പോലീസ് ഒന്ന് ശങ്കിക്കുകയും നിയമോപദേശത്തിനായി പരാതി പബ്ലിക് പ്രോസിക്യൂട്ടറുടെ പരിഗണനക്ക് വിടുകയും ചെയ്തു. എന്നാല്‍ സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ സ്ഥാപന ഉടമയ്ക്ക് പരാതി നല്‍കിയത് തെളിവായി ഉള്ളതിനാല്‍ അത് പരിഗണിച്ച് കേസെടുക്കാം എന്ന നിയമോപദേശം പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് ലഭിച്ചതിനാല്‍ രതിഭാഷ വിദ്ഗ്ധനെതിരെ 0739/2024 നമ്പറില്‍ FIR ചെയ്യപ്പെട്ടു. വലിയ സന്തോഷം!

രാജി വാര്‍ത്തയായപ്പോഴാണ് ടിയാനെക്കുറിച്ചുള്ള പരാതി പ്രളയങ്ങളും പിന്നാമ്പുറക്കഥകളും എന്നെ തേടിയെത്തിയത്. കമ്പനിയുടെ FM വിഭാഗത്തിലെ 15 ഓളം പേരുള്ള മീറ്റിഗിനിടയില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ഭാരം കൂടുതലാണെന്ന് പരാതി പറഞ്ഞ കുഞ്ഞുപ്രായമുള്ള RJ പെണ്‍കുട്ടികളോട് ”ജോലിഭാരം കൂടുന്നതിന് മാത്രമേ നിങ്ങള്‍ക്ക് പ്രശ്‌നമുള്ളോ? രാത്രിയിലെ രതിഭാരം ഒരു പ്രശ്‌നമാവുന്നില്ലേ ??” എന്ന് വൃത്തികെട്ട ശരീരഭാഷയോടെ പറഞ്ഞതും അതുകേട്ട് അവര്‍ കണ്ണുതള്ളിനിന്നതും ഞാനറിഞ്ഞ ഒരു സംഭവം.

കൊച്ചി യൂണിറ്റിലെ എഡിറ്റോറിയല്‍ മീറ്റിംഗില്‍ പത്രക്കാരെ പേജിനേഷന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അന്ന് HR വിദഗ്ധനായിരുന്ന ടിയാന്‍, (കേള്‍ക്കുമ്പോള്‍ ചിരിവരുന്നുണ്ട് അല്ലേ!) ‘പേജു ചെയ്യേണ്ടത് ഇങ്ങനെയല്ല, ഒരു രതിസുഖം അനുഭവിക്കുന്ന പോലെ വേണം പേജിനേഷനിലേര്‍പ്പെടാന്‍” എന്നൊക്കെ സ്വതസിദ്ധമായ വഷളന്‍ ഭാവത്തോടെ വളരെ സീരിയസായി തട്ടിവിട്ടിട്ടുണ്ടത്രേ.. (അതും വളരെ സീനിയറായ എല്ലാവരും ബഹുമാനിക്കുന്ന ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകവരെ ഉള്‍പ്പെട്ട മീറ്റിംഗില്‍! )

ഇത്തരത്തില്‍ ‘രതിഭാരം’ നാവില്‍നിന്നിറക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണ് ഈ ചാമി എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ എന്നെ റൂമില്‍ വിളിച്ചുവരുത്തി അവഹേളിച്ചതിനുള്ള പരാതി പണ്ടേക്കുപണ്ടേ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ റജിസ്ട്രര്‍ ചെയ്യപ്പെടുമായിരുന്നു. എന്തായാലും ഇനിയും വിട്ടാല്‍ ശരിയാകില്ല എന്ന ഉറച്ച തീരുമാനത്തില്‍ പോലീസിനൊപ്പം മാതൃഭൂമിയുടെ പടികള്‍ ഒരിക്കല്‍ കൂടി കയറി.

അന്ന് ആ മനുഷ്യന്‍ ഇരിക്കുകയും എന്നെ അവഹേളിക്കുകയും തിളച്ച് മറിയുകയും ചെയ്ത ആ പീഡന മുറി അന്വേണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ക്ക് കാണിച്ചുകൊടുത്തു. പൊലീസ് ഉദ്യോഗ്‌സഥര്‍ തങ്ങളുടെ ക്രൈം സീന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍, ഞാന്‍ അനുഭവിച്ച അവഹേളനത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് തിക്കിക്കയറി വന്നത് മറയ്ക്കാനായി പതിവുപോലെ ചിരിക്കുകയും ചുറ്റും കണ്ട ആളുകളോട് സംസാരിക്കുകയും ചെയ്തു.

തൊട്ടടുത്തൊരു ദിവസം തന്നെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി നടന്ന സംഭവങ്ങളെക്കുറിച്ചുള്ള 164 എ പ്രകാരമുള്ള രഹസ്യമൊഴി നല്‍കി. പിന്നീട് മാതൃഭൂമിയില്‍ എന്റെ പരാതി അന്വേഷിച്ച ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ (ICC) ഘടനയെക്കുറിച്ചും റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളെക്കുറിച്ചും ആരോപണവിധേയനെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള കമ്മറ്റിയുടെ വെള്ള പൂശലിനുമെതിരെയും നിയമ നടപടി സ്വീകരിക്കുക എന്നതായിരുന്നു അടുത്തപടി. തൊഴില്‍വകുപ്പിലെ റീജിയണല്‍ ജോയിന്റെ കമ്മീഷണര്‍ക്ക് നിയമവിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അപ്പീല്‍ സമര്‍പ്പിച്ചു. അവിടെനിന്ന് ഹൈക്കോടതിയിലേക്ക് അപ്പീല്‍ റഫര്‍ ചെയ്യാനാണ് സാധ്യതയെന്നതിനാല്‍ ബഹു. ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പുകളിലാണ് ഞാന്‍.

എന്റെ കൂടെ ആളെക്കൂട്ടി, എനിക്കനുകൂലമായി ”ഗ്വാ ഗ്വാ” വിളികള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ എന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ നേരത്തേ വന്നേനെ! എന്നാല്‍ അതിനപ്പുറം ഒരു സ്ത്രീക്ക് ഒരു സ്വകാര്യ സ്ഥാപനത്തില്‍നിന്ന് എന്ത് നീതികിട്ടും എന്നറിയാനുള്ള അന്വേഷണം കൂടിയാക്കി ഇതിനെ മാറ്റുക എന്നതാണ് ഇക്കാര്യത്തില്‍ ഞാന്‍ കൈക്കൊണ്ട സമീപനം. അതുകൊണ്ടാണ് ഈ നിലയത്തില്‍ നിന്ന് ഇക്കാര്യത്തില്‍ ഇതുവരെ FB പോസ്റ്റുകള്‍ കാണാതിരുന്നത്. എന്തായാലും സിനിമയെപ്പോലെ പത്രപ്രവര്‍ത്തനമേഖലയും ഒട്ടും സ്തീ സൗഹൃദമല്ല എന്ന എന്റെ വലിയ തിരിച്ചറിവ് ഇനിയുള്ള യാത്രകളില്‍ നിരവധി പേര്‍ക്ക് കരുത്തേകും എന്നുതന്നെയാണ് വിശ്വാസം.

തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ഹരാസ്‌മെന്റുകള്‍ക്ക് എതിരെ സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തില്‍ 2013 ലെ POSH Act പ്രകാരം പല തൊഴിലിടങ്ങളിലും തൊഴിലുടമയാല്‍ രൂപീകരിക്കപ്പെടുന്ന ഇന്റേണല്‍ കംപ്ലെയന്‍സ് കമ്മിറ്റി എന്ന സംവിധാനത്തിന് മിക്കയിടത്തും ഒരു കുഴപ്പമുണ്ട്. ആരോപണവിധേയന്‍ താഴേക്കിടയിലുള്ള ഒരു തൊഴിലാളി ആണെങ്കില്‍ ചിലപ്പോള്‍ ഐ സി സി കമ്മിറ്റികള്‍ സ്ത്രീപക്ഷത്തുനിന്ന് കൃത്യമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ ആരോപണവിധേയന്റെ കാര്യത്തില്‍ തീരുമാനമാക്കും. മിക്കപ്പോഴും അവന്‍ പിന്നെ സ്ഥാപനത്തില്‍ കാണില്ല!
ഇനി ആരോപണവിധേയന്‍ ടോപ് മാനേജ്‌മെന്റ് പൊസിഷനില്‍ ഇരിക്കുന്ന ആരെങ്കിലും ആണെങ്കിലോ?
ലോകത്തിലെ ഏറ്റവും മുട്ടിലിഴയുന്ന കൂട്ടായ്മയെ നിങ്ങള്‍ക്ക് കാണാം. ”എന്റെ തമ്പ്രാന്‍ നല്ലോനാ, അങ്ങേരിതൊന്നും ചെയ്യൂല” എന്ന് ആദ്യം ആര് പറയണം എങ്ങനെ പറയണം എന്ന മല്‍സരം മാത്രമായിരിക്കും ആരോപണവിധേയന്റെ താഴെ ജോലിയെടുക്കുന്ന കമ്മിറ്റി അഗങ്ങള്‍ക്ക്! ഇനി ആര്‍ക്കെങ്കിലും മറിച്ചെന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ പിന്നെ അവര്‍ക്ക് ആ സ്ഥാപനത്തില്‍ ജോലിയില്‍ തുടരുക ബുദ്ധിമുട്ടായിരിക്കും! അതിലും നല്ലത് ആരോപണമുന്നയിച്ച ഇരയെ ഒരു വഴിക്കാക്കി അവരെ സ്ഥാപനത്തില്‍ നിന്ന് പുറത്തുപോകാന്‍ വഴിയൊരുക്കുക എന്നതാണ്.

ആരോപണ വിധേയന്‍ ഉയര്‍ന്ന സാമൂഹിക പശ്ചാത്തലമുള്ളവനാണെങ്കില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ഖാപ്പ് പഞ്ചായത്തുകള്‍ കാണിക്കുന്ന സര്‍ക്കസുകളില്‍ നിന്ന് ഒരു വ്യത്യാസവും ICC കളില്‍ നിന്ന് പ്രതീക്ഷിക്കരുത്. പണ്ടാണെങ്കില്‍ നല്ലോണം സദ്യയും പാല്‍പ്പായവും വിരിക്കാന്‍ മെത്തപ്പായയും കിട്ടുന്നതായിരുന്നു സ്മാര്‍ത്ത വിചാരണകൂട്ടായ്മയിലേക്ക് ആളുകള്‍ ഇടിച്ചുകയറാന്‍ കാരണം. ഇന്ന് Ac ട്രെയിന്‍ ടിക്കറ്റും പഞ്ച നക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങളും അലവന്‍സുമെന്ന മാറ്റമുണ്ട് എന്നുമാത്രം! പിന്നെ ആരോപണവിധേയനെ രക്ഷിച്ചെടുത്താല്‍ ജോലിയില്‍ തുടരാം മുടങ്ങാതെ ശമ്പളം വാങ്ങാം, അഥവാ കത്ത് നല്‍കി പിരിഞ്ഞുപോകാനിരിക്കുകയാണെങ്കില്‍ അതുവരെയുള്ള ആനുകൂല്യങ്ങള്‍ ഒട്ടും കുറയാതെ വാങ്ങാം തുടങ്ങിയ മെച്ചങ്ങളും!

ദ്വയാര്‍ത്ഥ തൊഴിലാളി പീഢകനില്‍ നിന്ന് ഞാനുള്‍പ്പെടെ ഒരാള്‍ക്കും ഇനി ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല എന്നും പ്രതികാര നടപടികള്‍ ഉണ്ടാകില്ല എന്നുമുള്ള മാനേജ്‌മെന്റിന്റെ ഉറപ്പ് വിശ്വസിച്ചാണ് ഇത്രകാലം മാതൃഭൂമിയില്‍ തുടര്‍ന്നത്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ജോലിയില്‍ വീഴ്ച വരുത്തിയിട്ടില്ല. ഇക്കാലയളവില്‍ മെമ്മോ/ കാണിക്കല്‍ നോട്ടീസ് ഒന്നുപോലും എനിക്ക് കൈപ്പറ്റേണ്ടി വന്നിട്ടില്ല!

എന്നാല്‍ അന്വേഷണത്തില്‍ പ്രമോഷന്‍ തടഞ്ഞതിലുള്ള പകയില്‍ ഞാന്‍ ഉന്നയിച്ച വ്യാജപരാതിയാണ് ഇത് എന്ന പ്രതിയുടെ വാദം അതേ പടി മാനേജ്‌മെന്റിന് നിവര്‍ത്തികേടുകൊണ്ട് ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ എനിക്ക് പ്രമോഷനല്ല, ഈ വിഷയത്തില്‍ ഞാനുള്‍പ്പെടെ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഉളള നീതിയാണ് വേണ്ടതെന്ന നിലപാട് ഉറക്കെ പ്രഖ്യാപിക്കാനാണ് ഞാന്‍ രാജി വെച്ചത്.!
സ്ഥാപനത്തിന് പുറത്തുപോയ ഒരാള്‍ക്ക് പ്രമോഷന്‍ ലഭിക്കേണ്ടതില്ലല്ലോ!

ആയതുകൊണ്ട് സ്ത്രീ ജനങ്ങളെ, വഷളനായ ഒരു ഉയര്‍ന്ന സഹപ്രവര്‍ത്തകനില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ ഒരിക്കലും മാനേജ്‌മെന്റിനോട് പരാതി പറഞ്ഞ് അവര്‍ക്ക് അത് ഒതുക്കി തീര്‍ക്കാനോ ഒത്തുതീര്‍പ്പാക്കാനോ അവസരം നല്‍കരുത്. നേരെ പോയി ഒരു പോലീസ് കംപ്ലെയിന്റ് നല്‍കുക. ടോപ് മാനേജ്‌മെന്‌റില്‍ ഉള്ള ഒരാള്‍ക്കെതിരെയും ഒരു ഇന്റേണല്‍ കമ്മിറ്റിയും എതിര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധ്യതയില്ല എന്ന് മനസ്സിലാക്കുക!

എന്തുകൊണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാകാന്‍ ഞാനൊരു ഉദാഹരണം പറയാം. ഗോവിന്ദച്ചാമിയുടെ അച്ഛന്‍ റെയില്‍വേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു എന്ന് കരുതുക. വേറെവിടെയും ജോലി കിട്ടിയാലും അവിടെയൊന്നും ഗതിപിടിക്കാന്‍ സാധ്യതയില്ല എന്നറിയുന്നതിനാല്‍ സ്വാഭാവികമായും മകനെ അയാള്‍ റെയില്‍വേയില്‍ തിരുകിക്കയറ്റും. കൈയിലിരുപ്പ് കാരണം സ്ഥാപനത്തില്‍ നിന്ന് പണ്ടൊരിക്കല്‍ പുറത്തായെങ്കിലും പഠിച്ച തൊഴില്‍വെച്ച് വേറെയെവിടെയും ഗതിപിടിക്കാത്തതിനാല്‍ വീണ്ടും ശുപാര്‍ശയില്‍ റെയില്‍വേയില്‍തന്നെ തിരിച്ചുകയറാന്‍ ചാമിക്ക് പറ്റി എന്നും വിചാരിക്കുക! ഇങ്ങനയിരിക്കുമ്പോള്‍ റെയില്‍വേയുടെ ചില ഉന്നതരുടെ ചില രഹസ്യങ്ങളുടെ താക്കോല്‍ കഷ്ടകാലത്തിന് ആളുടെ കൈയില്‍തന്നെ കിട്ടുന്നു. (കഷ്ടകാലം ഏതു നല്ല സ്ഥാപനത്തിലേക്കും മനുഷ്യരൂപത്തില്‍ ട്രെയിന്‍ കയറി വരാം!). സ്വാഭാവികമായും ആള്‍ റെയില്‍വേയില്‍ ഉന്നത പദവയിലേക്ക് തടസമില്ലാതെ ഒഴുകിനീങ്ങും!
ഇങ്ങനെയൊക്കെ ശക്തനായി വളര്‍ന്നു പടര്‍ന്നു പന്തലിച്ച ചാമിയദ്ദേഹം ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ വാക്കുകള്‍കൊണ്ടും ആംഗ്യംകൊണ്ടും അപമാനിച്ചു എന്ന് മറ്റൊരു റെയില്‍വേ ജീവനക്കാരി പരാതി ഉന്നയിക്കുന്ന സാഹചര്യം വന്നു എന്നും ഈ പരാതി പോലീസിന് പോകാതെ റെയില്‍വേയിലെ ചാമിയുടെയും ബോസിനാണ് സമര്‍പ്പിക്കുന്നത് എന്ന് വെക്കുക.

തീര്‍ച്ചയായും ഒത്തുതീര്‍പ്പ് ശ്രമങ്ങളായിരിക്കും ആദ്യം നടക്കുക. പിന്നെ അവശേഷിക്കുന്ന വഴി ICC അന്വേഷണമാണ്! അതു പ്രഖ്യാപിക്കപ്പെട്ടാല്‍ കഷ്ടകാലത്തിന് ഗോവിന്ദച്ചാമി സ്വന്തമായി ഒരു മൊഴി എഴുതി നല്‍കും. അയാള്‍ എന്തു എഴുതി നല്‍കിയാലും അടിയില്‍ ഒപ്പിടുന്ന ശില്‍ബന്ധികള്‍ അതിനടിയില്‍ ശൂ വരക്കും.!
ഞാന്‍ അന്നേദിവസം ട്രെയിനിലേ ഉണ്ടായിരുന്നില്ല എന്നൊരു മൊഴിയായിരിക്കും മിക്കപ്പോഴും നല്‍കുക മലയാളത്തില്‍ തെറിപറഞ്ഞ ആള്‍ മിക്കപ്പോഴും എനിക്ക് മലയാളം അത്ര ഈശിയല്ല! ഞാന്‍ ഇംഗ്ലീഷ് മാത്രമേ സഹപ്രവര്‍ത്തകരോട് സ്പീച്ചാറുള്ളു എന്നൊക്കെ ചിലപ്പോള്‍ ചാമി മൊഴി നല്‍കും.
ശിങ്കിടികള്‍ അതില്‍ സംശയമേയില്ല എന്ന മട്ടില്‍ വാലിട്ടടിച്ച് അതും അംഗീകരിക്കും!
ഇതാണ് ICC വന്നതുകൊണ്ട് ഉന്നത ഗോവിന്ദച്ചാമിമാര്‍ക്കുണ്ടായ ഗുണം! ദോഷമെന്താണെന്നുവെച്ചാല്‍ പിന്നീടൊരിക്കല്‍ ദൗര്‍ഭാഗ്യകരമായ ഒരു ദിനത്തില്‍ മുന്നില്‍പെടുന്ന പാവം സൗമ്യമാര്‍ക്ക് ഇയാളുടെ രതിഭാരം കാരണം ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യത തെളിയുന്നു എന്നതാണ്.

പക്ഷേ ഇതേ കേസ് പോലീസ് അന്വേഷത്തിലേക്ക് പോയിരുന്നെങ്കിലോ? പോലീസിന് ശമ്പളം നല്‍കുന്നത് റെയില്‍വേ അല്ലാത്തതിനാലും അന്വേഷണ ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യാനോ ഉപദ്രവിക്കാനോ റെയില്‍വേയിലെ ചാമി അനുകൂലികള്‍ക്ക് സാധിക്കാത്തതിനാലും അന്വേഷണം അതിന്റെ വഴിക്ക് നടക്കും. സൗമ്യമാര്‍ ഭാവിയില്‍ സുരക്ഷിതരായിരിക്കും!

Tags: crime
SendShareTweetShare

WebDesk

Next Post

വീണ ജിഎസ്ടി പോലും അടച്ചില്ല...!!! വിവരാവകാശ രേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍...!! നികുതി അടയ്ക്കാതിരുന്നത് ഒരു കോടി 72 ലക്ഷം രൂപയ്ക്ക്...

രോഹിത് തെറിച്ചു…!!! ക്യാപ്റ്റനായി ബുംമ്റ…!! അവസാന ടെസ്റ്റിൽനിന്ന് പിന്മാറിയതോടെ ടെസ്റ്റ് കരിയറിന് അവസാനം…? ടെസ്റ്റ് ടീം ക്യാപ്റ്റനായി കോഹ്ലി തിരിച്ചെത്തും….

രോഹിത് തെറിച്ചു...!!! ക്യാപ്റ്റനായി ബുംമ്റ...!! അവസാന ടെസ്റ്റിൽനിന്ന് പിന്മാറിയതോടെ ടെസ്റ്റ് കരിയറിന് അവസാനം...? ടെസ്റ്റ് ടീം ക്യാപ്റ്റനായി കോഹ്ലി തിരിച്ചെത്തും....

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.