BREAKING NEWS

ദു​ര​ഭി​മാ​ന​ക്കൊ​ല; താഴ്ന്ന ജാതിയിലുള്ള യുവാവിനെ വിവാഹം കഴിച്ചു, പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളായ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി, കൊല വാഹനം ഇടിച്ചു വീഴ്ത്തിയശേഷം

· · 1 min read
Share: Copied!

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല. ഇ​ത​ര ജാ​തി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച​ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ സ​ഹോ​ദ​ര​ൻ വെ​ട്ടി​ക്കൊ​ന്നു. തെ​ലു​ങ്കാ​ന​യി​ലെ ഹ​യാ​ത്ത് ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ൺ​സ്റ്റ​ബി​ൾ നാ​ഗ​മ​ണി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തിങ്കളാഴ്ചയാണ് സംഭവം.

ഹയാത്‌നഗർ പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന നാഗമണി, രണ്ടാഴ്ച മുമ്പാണ് ഇതര ജാതിക്കാരനായ ശ്രീകാന്തിനെ വിവാഹം കഴിച്ചത്. ഇവരുടെ കുടുംബം മിശ്രവിവാഹത്തെ എതിർത്തിരുന്നതായും റിപ്പോർട്ടുണ്ട്.

നാഗമണി റായ്പോളിൽ നിന്ന് മന്നഗുഡയിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അവളുടെ സഹോദരൻ പരമേശ് അവളുടെ സ്‌കൂട്ടറിൽ ബോധപൂർവം തൻ്റെ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യെ ആ​ക്ര​മി​ച്ച​ശേ​ഷം സ​ഹോ​ദ​ര​ൻ പ​ര​മേ​ശ് സംഭവ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അപ്പോഴേക്കും നാ​ഗ​മ​ണി മ​രി​ച്ചി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ പ​ര​മേ​ശി​നെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ന്യ ജാ​തി​യി​ൽ പെ​ട്ട യു​വാ​വി​നെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​താ​ണ് പ​ര​മേ​ശി​നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026