BREAKING NEWS

തെങ്ങിനു മുകളിൽ നിന്ന് കുരങ്ങ് പരിക്ക് പറിച്ചെറിഞ്ഞു; മുഖത്ത് കൊണ്ട് കർഷകന് ​ഗുരുതര പരിക്ക്; അപകടം തെങ്ങിൻതോപ്പിൽ പണിയെടുക്കുന്നതിനിടെ

· · 1 min read
Share: Copied!

താമരശേരി: തെങ്ങിൻ മുകളിൽനിന്ന് കുരങ്ങ് പറിച്ചെറിഞ്ഞ കരിക്ക് കൊണ്ട് കർഷകനു ​ഗുരുതര പരിക്ക്. താമരശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. വെളളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

പുരയിടത്തോട് ചേർന്ന തെങ്ങിൻതോപ്പിലെ തേങ്ങ പെറുക്കിക്കൂട്ടാൻ പറമ്പിൽ എത്തിയതായിരുന്നു രാജു ജോൺ. ഈ സമയം തെങ്ങിന് മുകളിലുണ്ടായിരുന്ന കുരങ്ങ് കരിക്ക് പറിച്ച് തേങ്ങ പെറുക്കുകയായിരുന്ന രാജു ജോണിനു നേരെ എറിയുകയായിരുന്നു. ഏറുകൊണ്ട് മുഖത്തും കണ്ണിനും തലയ്ക്കും പരിക്കേറ്റ രാജുവിനെ താമരശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രാജുവിന്റെ വലതു കണ്ണിനു സാരമായ പരിക്കുപറ്റി.

ഈ മേഖലയിൽ ഏറെനാളായി കുരങ്ങിന്റെ ശല്യം ഉണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026