BREAKING NEWS

ചോറ്റാനിക്കരയിലും പോലീസിന് പിഴച്ചു…? നാട്ടുകാരുടെ പരാതി ലഭിച്ചിട്ടും കൊടുംക്രിമിനലായ അനൂപിനെതിരേ നടപടിയെടുത്തില്ല…!!! പെൺകുട്ടിയെ ആക്രമിക്കുന്നതിന് തൊട്ടുമുൻപ് നടന്നത് ഇതാണ്…

· · 1 min read
Share: Copied!

കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിത ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി അനൂപ് കൊടുംക്രിമിനൽ. ലഹരി ഇടപാടും തല്ലും പിടിച്ചുപറിയുമടക്കമുള്ള കേസുകളിൽ പ്രതിയായ ഇയാൾ ചോറ്റാനിക്കരയിലെത്തിയതും ഇത്തരമൊരു അടിപിടിക്ക് പിന്നാലെ. നേരത്തേ ബലാത്സംഗം, വധശ്രമ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റമടക്കം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. അനൂപിന്റെ ആക്രമണവും തുടർന്നുണ്ടായ ആത്മഹത്യ ശ്രമത്തിലും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു.

അനൂപ് കൊടുംക്രിമിനലാണെന്ന് തെളിയിക്കന്ന കൂടുതൽ വിവരങ്ങളാണ് പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പഠിക്കുന്ന കാലത്ത് പെൺകുട്ടികൾക്കു നേരെ എയർഗൺ ചൂണ്ടിയ സംഭവം ഇയാളുടെ പേരിലുണ്ട്. ഇടുക്കി പീരുമേട് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ക‍ഞ്ചാവ് കേസുണ്ട്. നാട്ടിൽ സ്വന്തമായി ‘കഞ്ചാവ് ഗ്യാങ്ങും’ ഇയാൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നാണ് വിവരം. പെൺകുട്ടി ആക്രമിക്കപ്പെടുന്ന ശനിയാഴ്ചയും ഇയാൾ നാട്ടിൽ അടിപിടി ഉണ്ടാക്കിയിരുന്നു. തലയോലപ്പറമ്പിനടുത്ത് മിഠായിക്കുന്നത്തു വച്ച് രണ്ടു കൗമാരക്കാരിൽനിന്ന് ഫോൺ തട്ടിപ്പറിച്ചതായിരുന്നു സംഭവം. എന്നാൽ ഇവർ ഫോൺ വിട്ടുകൊടുത്തില്ല. തുടർന്ന് ഇയാൾ ഇവരെ ആക്രമിച്ചെന്നും തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത് എന്നുമാണ് വിവരം.

ഇതിനു പിന്നാലെയാണ് ഇവിടെ നിന്ന് ഇയാൾ സുഹൃത്തിന്റെ വാഹനത്തിൽ ചോറ്റാനിക്കരയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയതും ക്രൂരമായ ആക്രമണം നടത്തിയതും. ഇയാൾ ഫോൺ വിളിച്ചപ്പോൾ പെൺകുട്ടി എടുക്കാതിരുന്നതാണ് പ്രകോപനമുണ്ടാക്കിയത്. ഇടയ്ക്കിടെ ഇവിടെ വന്നു പോകുന്ന ഇയാളുടെ പേരിൽ 20ഓളം നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 29ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി റോഡിനു കുറുകെ ബൈക്ക് വച്ചത് നാട്ടുകാരിലൊരാൾ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത നാട്ടുകാരനെ അനൂപ് അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ടു പുറത്തിറങ്ങി വന്ന അയൽവാസികളെയും ഇയാള്‍ തെറി വിളിക്കുകയും പുറത്തിറങ്ങിയാൽ ശരിയാക്കിക്കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് ജനുവരി മൂന്നിനാണ് പരാതി പൊലീസിന് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും ആക്രമിച്ച പ്രതി തല ഭിത്തിയിൽ ഇടിപ്പിച്ചു എന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മർദനത്തിൽ തളർന്ന പെണ്‍കുട്ടി താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴും ‘ചത്തോ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം. പെൺകുട്ടി ഷാൾ കുരുക്കി താഴേക്ക് ചാടിയതോടെയാണ് ഇയാൾ കത്തിയെടുത്ത് ഷാൾ മുറിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ് പെൺകുട്ടി നിലവിളിച്ചപ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ ഇയാൾ വായ പൊത്തിപ്പിടിച്ചു. മരണത്തിന് ഇതൊക്ക കാരണമായിട്ടുണ്ട് എന്നാണ് കരുതുന്നത്. നാലു മണിക്കൂറോളം പെൺകുട്ടി അനക്കമില്ലാതെ ഇങ്ങനെ കിടന്നതോടെ മരിച്ചു എന്ന് സംശയിച്ച് ഇയാൾ വീടിന്റെ പിന്നിലെ വാതിൽ തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു.

Choottanikkara murder case: reveals Anoop’s extensive criminal history, including past charges of rape and drug trafficking. His violent attack on the victim, leading to her death, underscores his dangerous and escalating behavior.
POCSO (Protection of Children from Sexual Offences) Arrest Police Attack Kerala News

BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026
BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്
04 Nov 2026