BREAKING NEWS

ആദ്യം ഞെട്ടൽ, പിന്നീട് ആശ്വാസം… കടുവ ചത്തു കിടന്നത് വീടിന്റെ അഞ്ചുമീറ്റർ മാത്രം അകലെ, അറിഞ്ഞത് രാവിലെ, വീഡിയോ എടുക്കരുതെന്ന് നിർദ്ദേശം- തന്റെ വീടിന്റെ ചുറ്റുവട്ടത്തുതന്നെ ആളെക്കൊല്ലി കടുവയുണ്ടായിരുന്നെന്ന നടുക്കത്തിൽ റിജോ

· · 1 min read
Share: Copied!

മാനന്തവാടി: വെറും അഞ്ച് മീറ്റർ മാത്രം അകലെ നരഭോജി കടുവ… ഓർക്കാൻ പോലുമാകാത്ത ഞെട്ടലിലാണ് പണ്ട്യത്തുംപറമ്പിൽ റിജോയും കുടുംബവും. പിലാക്കാവിൽ നിന്ന് പഞ്ചാരക്കൊല്ലിക്ക് പോകുന്ന വഴിയിലാണ് റിജോയുടെ വീട്. വീടിന്റെ പിറകുവശം കാടാണ്. ഇതിന്റെ 5 മീറ്റർ മാത്രം അകലെയാണ് കടുവയുടെ ജഡം കണ്ടത്. ‘‘പുലർച്ചെ രണ്ടര മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീടിനു സമീപത്തെത്തിയിരുന്നതായി റിജോ പറഞ്ഞു.

അഞ്ചു മണിയോടെ കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി. ഇതിനു ശേഷമാണ് കടുവയെ കണ്ടെത്തിയ കാര്യം വനംവകുപ്പ് ഞങ്ങളെ അറിയിച്ചത്. ആരെയും അറിയിക്കരുതെന്നും വീഡിയോ എടുക്കരുതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജിക്കടുവ ചത്ത നിലയിൽ, കഴുത്തിൽ ആഴത്തിലുള്ള മുറിവ്, കടുവകൾ തമ്മിലുള്ള ആക്രമണത്തിലാണോ മുറിവു പറ്റിയതെന്ന് സംശയം

നേരം വെളുത്തപ്പോഴാണ് വീടിനു തൊട്ടടുത്താണ് കടുവ ചത്തു കിടക്കുന്നതെന്ന വിവരം മനസിലാക്കിയത്. ആദ്യം ഞെട്ടലുണ്ടായെങ്കിലും പിന്നീട് വലിയ ആശ്വാസമായി’’ – റിജോ പറഞ്ഞു. ദിവസങ്ങളായി ഉറക്കം കെടുത്തിക്കൊണ്ടിരുന്ന നരഭോജി കടുവ ചത്തതോടെ പിലാക്കാവിൽ നാട്ടുകാർ മധുരം വിതരണം ചെയ്തു. സമരം നടത്തിയ നാട്ടുകാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുദ്രാവാക്യം വിളിയും ഉയർന്നു. അതേസമയം കടുവ ചത്തുവെങ്കിലും രണ്ടാംഘട്ട തെരച്ചിൽ ആരംഭിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026