BREAKING NEWS

കാണാതായ അമ്മൂമ്മയെ തപ്പിനടക്കുന്നതിനിടെ അലമാരയിൽ സ്വർണം കണ്ട കൊച്ചുമകൻ അതെടുത്ത് വിറ്റു, വയോധികയെ കണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സ്വർണം കാണാതായതോടെ കൊച്ചുമകൻ കുടുങ്ങി

· · 1 min read
Share: Copied!

അന്തിക്കാട്: കാണാതായ അമ്മൂമ്മയെ തിരയുന്നതിനിടെ കൊച്ചുമകന്റെ കണ്ണിൽപ്പെട്ടത് അമ്മൂമ്മയുടെ സ്വർണം. ബഹളത്തിനിടയ്ക്ക് ആരും ശ്രദ്ധിക്കില്ലെന്നു കരുതി എടുത്തു വിറ്റെങ്കിലും ഒടുവിൽ പിടിവീണു. കാണാതായ വയോധികയെ രണ്ടു ദിവസത്തിനുശേഷം വീടിനുസമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയെങ്കിലും സ്വർണാഭരണം കവർന്ന കേസിൽ പേരക്കുട്ടി അറസ്റ്റിൽ. പുത്തൻപീടിക പുളിപ്പറമ്പിൽ യദുകൃഷ്ണൻ (24) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 20-ന് വൈകീട്ടാണ് പുത്തൻപീടിക ചുമ്മാർ റോഡ് പുളിപ്പറമ്പിൽ ഓമന(71)യെ വീട്ടിൽനിന്ന് കാണാതായത്. രണ്ടു ദിവസം പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. രണ്ടു ദിവസത്തിനു ശേഷം പെരിങ്ങോട്ടുകര സ്‌കൂളിനു പടിഞ്ഞാറുഭാഗത്ത് മാത്തുത്തോട്ടിൽ കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇതിനിടെ, മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കി. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരാതി ഉയർന്നതിനെത്തുടർന്ന് റൂറൽ എസ്പി നവനീത് ശർമ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷിനെ ഏൽപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഓമനയുടെ പേരക്കുട്ടിയായ യദുകൃഷ്ണൻ ഓമനയുടെ നഷ്ടപ്പെട്ട വളകൾ തൃപ്രയാറിലെ ധനകാര്യസ്ഥാപനത്തിൽ പണയംവെച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകൾ അന്വേഷണസംഘം പരിശോധിച്ചു.

കഴിഞ്ഞ ദിവസം യദുകൃഷ്ണനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തു. മരണത്തെത്തുടർന്നുള്ള ദിവസങ്ങളിൽ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ അലമാരയിലെ പഴ്സിൽക്കണ്ട രണ്ടു സ്വർണവളകൾ ഇയാൾ മോഷ്ടിക്കുകയായിരുന്നുവെന്നും സാമ്പത്തികബാധ്യതകൾ തീർക്കാൻ പണയം വയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. യദുകൃഷ്ണൻ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നില്ലെന്നും തുടരന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷ്, അന്തിക്കാട് പ്രിൻസിപ്പൽ എസ്ഐ കെ അജിത്ത് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ എസ്ഐ കെകെ പ്രസാദ്, എം സുമൽ, എം അരുൺകുമാർ, സീനിയർ സിപിഒ ഇഎസ് ജീവൻ, സിപിഒ കെഎസ് ഉമേഷ്, എംഎം മഹേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026