BREAKING NEWS

എൻ. പ്രശാന്തിന് എഐടിയുസി, സിഐടിയു പിന്തുണ…!!! പ്രശാന്ത് ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവർത്തനം ലോകനിലവാരത്തിലേക്ക് മെച്ചപ്പെടുത്തി…!! അദ്ദേഹം സ്ഥാപനത്തിന്റെ നിലനിൽപ്പിന് അനിവാര്യമെന്ന് സംഘടനകൾ..!!! തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകി കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ…

· · 1 min read
Share: Copied!

തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയ എൻ.പ്രശാന്തിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ മുഖ്യമന്ത്രിക്കു കത്തു നൽകി. എഐടിയുസി, സിഐടിയു, കാംകോ ഓഫിസേഴ്സ് അസോസിയേഷൻ, കാംകോ എൻജിനീയേഴ്സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് കാംകോ ഓഫിസേഴ്സ് എന്നീ സംഘടനകളാണ് കത്തു നൽകിയത്. പ്രശാന്ത് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവർത്തനം ലോകനിലവാരത്തിലേക്കു മെച്ചപ്പെടുത്തിയെന്നും അദ്ദേഹത്തെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും കത്തിൽ പറയുന്നു.

കാംകോ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് ഇന്ന് രാവിലെ എൻ. പ്രശാന്ത് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരുന്നു. താന്‍ ഇനി എംഡി അല്ലെങ്കിലും തുടങ്ങി വച്ച ഓരോന്നും ഫലപ്രാപ്തിയില്‍ എത്തിക്കണമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രശാന്ത് കുറിച്ചത്. ഇതിനുപിന്നാലെയാണ് പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയനുകൾ അടക്കം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്.

എന്‍.പ്രശാന്തിന്റെ കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍

കാംകോ മാനേജിങ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ട് മാസമേ ആയുള്ളൂ. ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ട് മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം. മിനിസ്റ്ററും, ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റി ലോകോത്തര സ്ഥാപനമാക്കാന്‍ ഉറപ്പിച്ചാല്‍ അത് നടന്നിരിക്കും.

ഡോ.ജയതിലകും ഗോപാലകൃഷ്ണനും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാന്‍ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം. ഈ ഘട്ടത്തില്‍ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍, ഓഫിസേഴ്‌സ് അസോസിയേഷനുകള്‍ ഏവര്‍ക്കും നന്ദി. നിങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകണം. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും.

പ്രസിദ്ധീകരിച്ചത് തേജോവധം ചെയ്യാന്‍ വേണ്ടി…!! ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കി..!! തെറ്റായ പ്രചാരണം നടത്തി…!! ഭാഗങ്ങൾ പിൻവലിക്കണം..!!! ഡിസി മാപ്പ് പറയണം..!!! ഡിസി ബുക്സിന് വക്കീൽ നോട്ടിസ് അയച്ച് ഇ.പി. ജയരാജൻ…

എന്തൊരു നാണക്കേടാണിത്…? പുറംലോകം എന്താണ് കേരളത്തെക്കുറിച്ചു ചിന്തിക്കുക..? നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ വിചാരിക്കൂ..? രൂക്ഷ വിമർശനവുമായി ഹൈക്കോടതി…!!

18 വയസ് മുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസത്തിന് മുതിരാതെ കുട്ടികളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം..!! 25 വയസിന് ശേഷം വിവാഹിതരാകരുത്…!! 30 വയസിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യണം..!!

BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026
BREAKING NEWS
‘അവരുടെ ആണവപദ്ധതികൾ തകർത്തുകഴിഞ്ഞു; ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി കൈകാര്യം ചെയ്യാനുണ്ട്, അതൊരു പത്തു മിനിറ്റിന്റെ കാര്യമേയുള്ളൂ’: ഇറാനെതിരെ ട്രംപിന്റെ ഭീഷണി; മുജ്തബ ഖമനയി മുന്നറിയിപ്പിന് പിന്നാലെയുള്ള പ്രതികരണം
01 Nov 2026
BREAKING NEWS
നായരായതുകൊണ്ട് തന്നെയാണ് തന്നെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത്, താൻ പറഞ്ഞത് വസ്തുതയാണ്, പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമില്ല, സത്യം പറയുന്നതിനെ വിവാദമാക്കേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
01 Nov 2026
BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026